---
title: "ഒമിക്രോൺ വകഭേദം;പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു"
english_title: "Omicron variant "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13049/omicron-variant"
published_at: "2021-11-27T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1bd7962450_images - 2021-11-27T103902.810.jpeg"
keywords: []
---

# ഒമിക്രോൺ വകഭേദം;പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: ലോകത്തെ ആശങ്കയിലാക്കി ദക്ഷിണാഫ്രിക്കയില്‍ നിരവധി തവണ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു.

## Article Content

ന്യൂഡല്‍ഹി: ലോകത്തെ ആശങ്കയിലാക്കി ദക്ഷിണാഫ്രിക്കയില്‍ നിരവധി തവണ ജനിതക വകഭേദം വന്ന വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു.

രാവിലെ 10.30 നാണ് യോഗം. പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കല്‍, രാജ്യത്തെ കോവിഡ് സാഹചര്യം, വാക്‌സിനേഷന്‍ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചയാകും.

ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, ഏഷ്യന്‍ രാജ്യമായ ഹോങ്കോങ്, ഇസ്രായേല്‍, യൂറോപ്യന്‍ രാജ്യമായ ബെല്‍ജിയം എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100 ലേറെ പേര്‍ക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ എന്നു പേരിട്ട പുതിയ വൈറസ് വകഭേദം അതീവ അപകടകാരിയാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13049/omicron-variant)