---
title: "#straydog | തളിപ്പറമ്പില്‍ തെരുവുനായ പിടിത്തം - നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി"
english_title: "#straydogs in #kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130500/straydogs-in-kerala"
published_at: "2023-07-15T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b243af4124b_dogkn-1689372550.jpg"
keywords: []
---

# #straydog | തളിപ്പറമ്പില്‍ തെരുവുനായ പിടിത്തം - നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി

> **Lead Summary:** **തളിപറമ്പ്**: തളിപറമ്പ് നഗരത്തില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു പരുക്കേറ്റതിനെ തുടര്‍ന്ന് നഗരസഭയുടെയും പടിയൂര്‍ എബിസിയുടെയും നേതൃത്വത്തില്‍ തെരുവുനായ്ക്കളെ പിടികൂടാന്‍ തുടങ്ങി. പടിയൂര്‍ എ.ബി.സിയുടെയംു നഗരസഭാ അധികൃതരുടെയും നേതൃത്വത്തിലാണ് പട്ടിപ്പിടുത്തം തുടങ്ങിയത്.

## Article Content

**തളിപറമ്പ്**: തളിപറമ്പ് നഗരത്തില്‍ അഞ്ചുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു പരുക്കേറ്റതിനെ തുടര്‍ന്ന് നഗരസഭയുടെയും പടിയൂര്‍ എബിസിയുടെയും നേതൃത്വത്തില്‍ തെരുവുനായ്ക്കളെ പിടികൂടാന്‍ തുടങ്ങി. പടിയൂര്‍ എ.ബി.സിയുടെയംു നഗരസഭാ അധികൃതരുടെയും നേതൃത്വത്തിലാണ് പട്ടിപ്പിടുത്തം തുടങ്ങിയത്.

ആറോളം പട്ടികളെയാണ് വെളളിയാഴ്ച്ച രാവിലെ പടിയൂര്‍ എ.ബി.സി സെന്ററിന്റെ നേതൃത്വത്തില്‍പിടികൂടിയത്. തെരുവുനായ ആക്രമണം അതിരൂക്ഷമായ സാഹചര്യത്തില്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ തെരുവുനായ വന്ധ്യം കരണ പദ്ധതി ( എബിസി) നടപ്പിലാക്കണമെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദ്ദേശം.

ഇതനുസരിച്ചു തളിപറമ്പ് നഗരസഭ കഴിഞ്ഞ ബഡ്ജറ്റില്‍ വാര്‍ഷികപദ്ധതില്‍ ഉള്‍പ്പെടുത്തിയ ഒന്നേ കാല്‍ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130500/straydogs-in-kerala)