---
title: "രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india nov 27"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13052/covid-19-update-india-nov-27"
published_at: "2021-11-27T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1bf429c824_images - 2021-11-25T175552.952.jpeg"
keywords: []
---

# രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ മൊത്തം കേസുകള്‍ 3,45,55,431 ആയി ഉയര്‍ന്നു. ഇന്നലെ 488 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,67,468 ആയി.

## Article Content

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,549 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ മൊത്തം കേസുകള്‍ 3,45,55,431 ആയി ഉയര്‍ന്നു. ഇന്നലെ 488 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,67,468 ആയി.

ഇന്ത്യയിലെ സജീവ കേസുകള്‍ ഇപ്പോള്‍ 1,10,133 ആണ്. 539 ദിവസങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. രോഗമുക്തി നിരക്ക് 98.33 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13052/covid-19-update-india-nov-27)