---
title: "#prohibited tobacco | 3360 കിലോ നിരോധിത പുകയില എക്സൈസ് പിടികൂടി"
english_title: "Excise seized 3360 kg of prohibited tobacco products"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130531/excise-seized-3360-kg-of-prohibited-tobacco-products"
published_at: "2023-07-15T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b259c05bd48_Screenshot_2023-07-15-13-57-16-99_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #prohibited tobacco | 3360 കിലോ നിരോധിത പുകയില എക്സൈസ് പിടികൂടി

> **Lead Summary:** **മലപ്പുറം**: കൊണ്ടോട്ടിയില്‍ 3360 കിലോ നിരോധിത പുകയില ഉൽപ്പന്നം എക്സൈസ് പിടികൂടി. ഉത്തരമേഖല കമ്മീഷണറുടെ സ്വകാഡും മലപ്പുറം എക്സൈസ് റെയ്ഞ്ചും ചേര്‍ന്നാണ് 85 ലക്ഷം രുപയുടെ നിരോധിത പുകയില ഉൽപ്പന്നം പിടികൂടിയത്.

## Article Content

**മലപ്പുറം**: കൊണ്ടോട്ടിയില്‍ 3360 കിലോ നിരോധിത പുകയില ഉൽപ്പന്നം എക്സൈസ് പിടികൂടി. ഉത്തരമേഖല കമ്മീഷണറുടെ സ്വകാഡും മലപ്പുറം എക്സൈസ് റെയ്ഞ്ചും ചേര്‍ന്നാണ് 85 ലക്ഷം രുപയുടെ നിരോധിത പുകയില ഉൽപ്പന്നം പിടികൂടിയത്.

രാമനാട്ടക്കര അഴിഞ്ഞിലത്ത് വാഹന പരിശോധനക്കിടെ ലോറിയിൽ ഹോർലിക്സ് ബൂസ്റ്റ് ന്യൂഡിൽസ് എന്നിവക്ക് അടിയിൽഒളിപ്പിച്ച്കടത്താൻ ശ്രമിക്കുന്നതിനിടെയാണ് നിരോധിത പുകയില ഉല്പന്നം പിടിയിലായത്.

ബാഗ്ളൂരിൽ നിന്നും വളാഞ്ചേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിടിച്ചെടുത്ത വാഹനവും ലഹരി ഉൽപ്പന്നവും വാഴക്കാട് പോലീസിന് കൈമാറും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130531/excise-seized-3360-kg-of-prohibited-tobacco-products)