---
title: "#tradeunion | ഓൺലൈൻ വ്യാപാരികൾക്ക് ബാധകമല്ലാത്ത നിയമങ്ങൾ ചെറുകിട വ്യാപാരിക്കുമേൽ അടിച്ചേൽപ്പിക്കരുത് - ദേവസ്യ മേച്ചേരി"
english_title: "#tradeunion #meeting #aravanchal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130567/tradeunion-meeting-aravanchal"
published_at: "2023-07-15T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b279be742cb_Screenshot_20230715_160838_WhatsApp.jpg"
keywords: []
---

# #tradeunion | ഓൺലൈൻ വ്യാപാരികൾക്ക് ബാധകമല്ലാത്ത നിയമങ്ങൾ ചെറുകിട വ്യാപാരിക്കുമേൽ അടിച്ചേൽപ്പിക്കരുത് - ദേവസ്യ മേച്ചേരി

> **Lead Summary:** **പെരിങ്ങോം **- അരവഞ്ചാൽ വ്യാപാരി വ്യവസായി ഏകോപനസമിതി അരവഞ്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം സംഘടിപ്പിച്ചു 

## Article Content

**പെരിങ്ങോം **- അരവഞ്ചാൽ വ്യാപാരി വ്യവസായി ഏകോപനസമിതി അരവഞ്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം സംഘടിപ്പിച്ചു 

ഓണ്‍ലൈന്‍ വ്യാപാര മേഖലയ്ക്കും വഴിവാണിഭക്കാര്‍ക്കും ബാധകമല്ലാത്ത നിയമങ്ങള്‍ ചെറുകിട വ്യാപാരികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ദേവസ്യ മേച്ചേരി ആവശ്യപ്പെട്ടു.

വ്യാപാരി വ്യവസായി ഏകോപനസമിതി അരവഞ്ചാല്‍ യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ടി.വി. സുജിത് നമ്പ്യാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.വി. കുഞ്ഞിരാമന്‍, മേഖല പ്രസിഡന്റ് റെജി ജോണ്‍, മേഖല ജനറല്‍ സെക്രട്ടറി ടി.വി. പ്രസാദ്, സംസ്ഥാന കൗണ്‍സിലര്‍മാരായ എം.കെ. ബാലചന്ദ്രന്‍, കെ. ലക്ഷ്മണന്‍, ജോണ്‍സണ്‍ പറമുണ്ട, യൂണിറ്റ് സെക്രട്ടറി എന്‍. റംഷാദ്, വല്‍സ ജോണ്‍ പള്ളിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് ഓഫിസിനുവേണ്ടി പുതിയതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ദേവസ്യ മേച്ചേരി നിര്‍വഹിച്ചു. ചടങ്ങില്‍ യൂണിറ്റ് അംഗങ്ങളുടെ മക്കളില്‍ നിന്നും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130567/tradeunion-meeting-aravanchal)