---
title: "#monsoondiseases| മഴക്കാല രോഗങ്ങൾക്കെതിരെ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ"
english_title: "#monsoondiseases #keralafever #schoolstudents"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130573/monsoondiseases-keralafever-schoolstudents"
published_at: "2023-07-15T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b27d2a1d321_IMG-20230715-WA0041.jpg"
keywords: []
---

# #monsoondiseases| മഴക്കാല രോഗങ്ങൾക്കെതിരെ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ

> **Lead Summary:** **ചെറുപുഴ**: ചെറുപുഴ ജെ.എം യുപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്നവിഷയത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർ ജിനോ ഗോപാൽ പലേരി ക്ലാസ് നയിച്ചു. മഴക്കാലത്ത് വിവിധ തരത്തിലുള്ള രോഗങ്ങൾ ബാധിച്ച കുട്ടികൾ സ്കൂളിൽ എത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ രോഗം വരാതെ ശ്രദ്ധിക്കേണ്ടത് എങ്ങനെയെന്ന് ഡോക്ടർ ക്ലാസിൽ വിശദീകരിച്ചു.

## Article Content

**ചെറുപുഴ**: ചെറുപുഴ ജെ.എം യുപി സ്കൂൾ ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്നവിഷയത്തിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടർ ജിനോ ഗോപാൽ പലേരി ക്ലാസ് നയിച്ചു. മഴക്കാലത്ത് വിവിധ തരത്തിലുള്ള രോഗങ്ങൾ ബാധിച്ച കുട്ടികൾ സ്കൂളിൽ എത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ രോഗം വരാതെ ശ്രദ്ധിക്കേണ്ടത് എങ്ങനെയെന്ന് ഡോക്ടർ ക്ലാസിൽ വിശദീകരിച്ചു.

മഴക്കാല രോഗങ്ങൾ ആയ മിക്കരോഗങ്ങളും കുട്ടികളെ ബാധിക്കുന്നത് പ്രതിരോധശേഷി കുറവുകൊണ്ടാണെന്നും അത് പരിഹരിക്കേണ്ടതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും വിവരിച്ചു. പരിസര ശുചീകരണം ശരിയായ രീതിയിൽ നടത്തിയില്ലെങ്കിൽ രോഗങ്ങൾ പടരാനുള്ള സാധ്യതയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അതിനാൽ പരിസര ശുചീകരണം വളരെ കൃത്യമായി നടത്താനും കൊതുക് പരത്തുന്ന രോഗങ്ങൾക്കെതിരെ നമുക്ക് പ്രതിരോധിച്ച് നിൽക്കാൻ കഴിയുമെന്നും ഡോക്ടർ ഓർമിപ്പിച്ചു. സീനിയർ അധ്യാപകൻ സി ഡി ജോയ് അധ്യക്ഷത വഹിച്ചു. ആരോഗ്യ ക്ലബ്ബ് കൺവീനർ വി കെ സജിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഇ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130573/monsoondiseases-keralafever-schoolstudents)