---
title: "വേക്കളം എ യു പി സ്കൂളിൽ പാർലമെന്റ്  ഇലക്ഷൻ നടത്തി"
english_title: "Vekkalam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130606/vekkalam"
published_at: "2023-07-15T18:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b298bfb51ae_IMG-20230715-WA0271.jpg"
keywords: []
---

# വേക്കളം എ യു പി സ്കൂളിൽ പാർലമെന്റ്  ഇലക്ഷൻ നടത്തി

> **Lead Summary:**  **വേക്കളം**: 2023- 24 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും മാതൃകാപരമായി നടത്തി വേക്കളം എ യു പി സ്‌കൂൾ.

## Article Content

 **വേക്കളം**: 2023- 24 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ തികച്ചും മാതൃകാപരമായി നടത്തി വേക്കളം എ യു പി സ്‌കൂൾ.

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്.പ്രിസൈഡിങ് ഓഫീസർ, പോളിംഗ് ഓഫീസർമാർ തുടങ്ങി ഒരു തെരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലകളും പ്രവർത്തനങ്ങളും കുട്ടികൾ തന്നെയാണ് ചെയ്തത്.

ജനാധിപത്യ വ്യവസ്ഥയുടെ നാഴികക്കല്ലായ തെരഞ്ഞെടുപ്പ് സംവിധാനവും അതിൻൻ്റെ രീതികളും വിവിധ ഘട്ടങ്ങളും ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻസാധിച്ചു.

ഹെഡ്മാസ്റ്റർ രാജീവൻ കെ പി യുടെ നേതൃത്വത്തിൽ അധ്യാപകരായ നിഷ വി ഐ, അനുശ്രീ ജി, ജിജോ കെ ആൻറണി, ആശ്രിത്, എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130606/vekkalam)