---
title: "ഏക വ്യക്തി നിയമം ഹിന്ദു രാഷ്ട്രമെന്ന ആര്‍.എസ്.എസ് ലക്ഷ്യം മുന്നില്‍ക്കണ്ടുള്ള നീക്കമെന്ന് സി.പി.എം "
english_title: "The CPM says that the Single Person Act is a move towards the RSS goal of Hindu Rashtra "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130617/the-cpm-says-that-the-single-person-act-is-a-move-towards-the-rss-goal-of-hindu-rashtra"
published_at: "2023-07-15T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b2a5f412491_xgxfhcg.jpg"
keywords: []
---

# ഏക വ്യക്തി നിയമം ഹിന്ദു രാഷ്ട്രമെന്ന ആര്‍.എസ്.എസ് ലക്ഷ്യം മുന്നില്‍ക്കണ്ടുള്ള നീക്കമെന്ന് സി.പി.എം 

> **Lead Summary:** ഏക വ്യക്തി നിയമം ഹിന്ദു രാഷ്ട്രമെന്ന ആര്‍.എസ്.എസ് ലക്ഷ്യം മുന്നില്‍ക്കണ്ടുള്ള നീക്കമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഹിന്ദു, മുസ്‌ലിം ധ്രുവീകരണത്തിലൂടെ ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങളെ തകര്‍ക്കുക എന്ന വിശാലലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിന്റേത്. രാഷ്ട്രീയനേട്ടത്തിനായുള്ള ഈ നീക്കം അപകടകരമാണെന്ന് ഏകവ്യക്തി നിയമത്തിനെതിരെ കോഴിക്കോട്ട് സി.പി.എം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് യച്ചൂരി പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിലെ നിയമങ്ങള്‍ പരിഷ്കരിക്കണമെങ്കില്‍ ചര്‍ച്ചകള്‍ വേണം. അല്ലാതെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ഏകീകരണത്തിനു പിന്നില്‍ ചില അജന്‍ഡകള്‍, രാഷ്ട്രീയലക്ഷ്യം മാത്രമാണെന്നും യച്ചൂരി. ഇടതുമുന്നണിയിലെ വിവിധ ഘടകകക്ഷി നേതാക്കളും സമസ്തയടക്കം മത സാമുദായിക സംഘടനകളുടെ പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു.

## Article Content

ഏക വ്യക്തി നിയമം ഹിന്ദു രാഷ്ട്രമെന്ന ആര്‍.എസ്.എസ് ലക്ഷ്യം മുന്നില്‍ക്കണ്ടുള്ള നീക്കമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഹിന്ദു, മുസ്‌ലിം ധ്രുവീകരണത്തിലൂടെ ജനാധിപത്യ ഇന്ത്യയുടെ മൂല്യങ്ങളെ തകര്‍ക്കുക എന്ന വിശാലലക്ഷ്യമാണ് കേന്ദ്രസര്‍ക്കാരിന്റേത്. രാഷ്ട്രീയനേട്ടത്തിനായുള്ള ഈ നീക്കം അപകടകരമാണെന്ന് ഏകവ്യക്തി നിയമത്തിനെതിരെ കോഴിക്കോട്ട് സി.പി.എം സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് യച്ചൂരി പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിലെ നിയമങ്ങള്‍ പരിഷ്കരിക്കണമെങ്കില്‍ ചര്‍ച്ചകള്‍ വേണം. അല്ലാതെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ഏകീകരണത്തിനു പിന്നില്‍ ചില അജന്‍ഡകള്‍, രാഷ്ട്രീയലക്ഷ്യം മാത്രമാണെന്നും യച്ചൂരി. ഇടതുമുന്നണിയിലെ വിവിധ ഘടകകക്ഷി നേതാക്കളും സമസ്തയടക്കം മത സാമുദായിക സംഘടനകളുടെ പ്രതിനിധികളും സെമിനാറില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130617/the-cpm-says-that-the-single-person-act-is-a-move-towards-the-rss-goal-of-hindu-rashtra)