---
title: "ഹജ്ജിന് പോയ കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130700/kannur"
published_at: "2023-07-16T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b33ac140902_IMG-20230716-WA0000.jpg"
keywords: []
---

# ഹജ്ജിന് പോയ കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു

> **Lead Summary:** **കണ്ണൂർ**: ഹജ്ജ് കർമ്മം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി വരേണ്ട കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു. ചക്കരക്കൽ കണയന്നൂർ റോഡിൽ ബൈത്തുൽ അമീൻ കരിയിൽ അബ്‌ദുൽ ഖാദർ ഹാജിയാണ് ശനിയാഴ്ച്ച കാലത്ത് മക്കയിലെ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.

## Article Content

**കണ്ണൂർ**: ഹജ്ജ് കർമ്മം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി വരേണ്ട കണ്ണൂർ സ്വദേശി മക്കയിൽ മരിച്ചു. ചക്കരക്കൽ കണയന്നൂർ റോഡിൽ ബൈത്തുൽ അമീൻ കരിയിൽ അബ്‌ദുൽ ഖാദർ ഹാജിയാണ് ശനിയാഴ്ച്ച കാലത്ത് മക്കയിലെ ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടത്.

കഴിഞ്ഞ മാസം ആറാം തീയ്യതി കണ്ണൂരിൽ നിന്നും യാത്ര പുറപ്പെട്ട അബ്‌ദുൽ ഖാദർ ഹാജി നാളെ നാട്ടിലേക്ക് യാത്ര തിരിക്കേണ്ടതായിരുന്നു ഹജ്ജ് കർമ്മത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി വരാനുള്ള തിരക്കിനിടയിൽ ന്യുമോണിയ ബാധിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തുടർന്നാണ്  ഇന്നലെ  രാവിലെ മരണം സംഭവിച്ചത്. ഭാര്യ: കരിയിൽ മറിയം, മകൾ: ഫാത്തിമ, മരുമകൻ: സമീർ (ബാംഗ്ലൂർ).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130700/kannur)