---
title: "ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ; ഈ മാസം 18 ന് പരിഗണിക്കും"
english_title: "Supreemecourt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130701/supreemecourt"
published_at: "2023-07-16T06:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b33c822ed17_Screenshot_20221107-071926_Dailyhunt.jpg"
keywords: []
---

# ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ; ഈ മാസം 18 ന് പരിഗണിക്കും

> **Lead Summary:**  **ദില്ലി**: എസ്എൻസി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ്. സൂര്യകാന്ത്, ജസ്റ്റിസ്. ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക.

## Article Content

 **ദില്ലി**: എസ്എൻസി ലാവ്‌ലിന്‍ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ. ജസ്റ്റിസ്. സൂര്യകാന്ത്, ജസ്റ്റിസ്. ദീപാങ്കർ ദത്ത എന്നിവരുടെ രണ്ടംഗ ബെഞ്ചാണ് ഇനി കേസ് പരിഗണിക്കുക.

മുപ്പതിലേറെ തവണ മാറ്റിവെച്ച കേസ് ഈ മാസം 18 ന് സുപ്രീം കോടതി പരിഗണിക്കും. നേരത്തെ മലയാളി കൂടിയായ  ജസ്റ്റിസ് സി.ടി രവികുമാർ പിൻമാറിയതോടെയാണ് പുതിയ ബെഞ്ചിലേക്ക് കേസെത്തിയത്.

ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന്  വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി രവി കുമാർ പിൻമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍  ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹര്‍ജിയും വിചാരണ നേരിടണമെന്ന  ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീം കോടതിയിലുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130701/supreemecourt)