---
title: "നശിച്ചുകൊണ്ടിരുന്ന 13 കുളങ്ങൾക്ക് പുതുജീവനേകി മട്ടന്നൂർ നഗരസഭ. "
english_title: "Mattannur Municipal Corporation gave new life to 13 ponds which were dying. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130757/mattannur-municipal-corporation-gave-new-life-to-13-ponds-which-were-dying"
published_at: "2023-07-16T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b376b578122_dfdgdftyuiyu.jpg"
keywords: []
---

# നശിച്ചുകൊണ്ടിരുന്ന 13 കുളങ്ങൾക്ക് പുതുജീവനേകി മട്ടന്നൂർ നഗരസഭ. 

> **Lead Summary:** **മട്ടന്നൂർ : **നശിച്ചുകൊണ്ടിരുന്ന 13 കുളങ്ങൾക്ക് പുതുജീവനേകി മട്ടന്നൂർ നഗരസഭ. ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തെ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. 4.77 കോടി രൂപ ചെലവഴിച്ചാണ് വർഷങ്ങളായി പരിപാലനമില്ലാതെ കിടന്ന കുളങ്ങൾ നഗരസഭ ഏറ്റെടുത്ത് നവീകരിച്ചത്.

## Article Content

**മട്ടന്നൂർ : **നശിച്ചുകൊണ്ടിരുന്ന 13 കുളങ്ങൾക്ക് പുതുജീവനേകി മട്ടന്നൂർ നഗരസഭ. ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തെ നഗരസഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തിയാണിത്. 4.77 കോടി രൂപ ചെലവഴിച്ചാണ് വർഷങ്ങളായി പരിപാലനമില്ലാതെ കിടന്ന കുളങ്ങൾ നഗരസഭ ഏറ്റെടുത്ത് നവീകരിച്ചത്.

വ്യാപ്തി കൂട്ടൽ, പാർശ്വഭിത്തി നിർമാണം, പടവുകൾ കെട്ടൽ, നടപ്പാത നിർമാണം എന്നിവ നടത്തി. ഇപ്പോൾ പ്രദേശത്തെ പ്രധാന ജലസ്രോതസ്സമായി ഇവ മാറി. മേറ്റടി കിളിയങ്ങാട് കുളം, മീത്തലെവയൽ പെരിയച്ചൂർ കുളം, നെല്ലൂന്നി വണ്ടിക്കുളം, അയ്യല്ലൂർ കരൂഞ്ഞാൽ കുളം, കോളാരി കുളം, പഴശ്ശി വണ്ണാത്തിക്കുളം, കാര കുറവൻ കുളം എന്നിവയുടെ പണി പൂർത്തിയായി.

കീച്ചേരി കുളം, കാര ചിറക്കര കുളം, കരേറ്റ ബാലൻ കുളം, പുലിപ്പശുക്കാവ് കുളം, കാര ചന്ദ്രാത്ത് കുളം, ഇല്ലംഭാഗം ഏലോട്ട് കുളം എന്നിവയുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.

നമ്പീശൻ കുളം, ചീങ്ങയിൽ കുളം, കുട്ടിരാമൻ കുളം, പഴശ്ശി കോവിലകം കുളം എന്നിവയുടെ പണി ഉടൻ തുടങ്ങും. എം.കെ. നഗർ കുളം നവീകരണത്തിന് പദ്ധതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130757/mattannur-municipal-corporation-gave-new-life-to-13-ponds-which-were-dying)