---
title: "പനമരം വെണ്ണിയോട് പുഴയില്‍ നാല് ദിവസമായി നടത്തിയ തിരച്ചിലിനൊടുവില്‍ അഞ്ചുവയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. "
english_title: "Five-year-old girl Daksha's body was found after a four-day search in the river at Panamaram Venni."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130772/five-year-old-girl-dakshas-body-was-found-after-a-four-day-search-in-the-river-at-panamaram-venni"
published_at: "2023-07-16T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b37dccbc442_dfsgfddfg.jpg"
keywords: []
---

# പനമരം വെണ്ണിയോട് പുഴയില്‍ നാല് ദിവസമായി നടത്തിയ തിരച്ചിലിനൊടുവില്‍ അഞ്ചുവയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. 

> **Lead Summary:** **പനമരം: **പനമരം വെണ്ണിയോട് പുഴയില്‍ നാല് ദിവസമായി നടത്തിയ തിരച്ചിലിനൊടുവില്‍ അഞ്ചുവയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദര്‍ശന എന്ന യുവതി അഞ്ച് വയസുള്ള കുഞ്ഞിനെയുംകൊണ്ട് പുഴയില്‍ ചാടിയത്.

## Article Content

**പനമരം: **പനമരം വെണ്ണിയോട് പുഴയില്‍ നാല് ദിവസമായി നടത്തിയ തിരച്ചിലിനൊടുവില്‍ അഞ്ചുവയസ്സുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് മൃതദേഹം ലഭിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ദര്‍ശന എന്ന യുവതി അഞ്ച് വയസുള്ള കുഞ്ഞിനെയുംകൊണ്ട് പുഴയില്‍ ചാടിയത്.

ഉടന്‍തന്നെ ദര്‍ശനയെ രക്ഷപ്പെടുത്തിയെങ്കിലും അവര്‍ വെള്ളിയാഴ്ച വൈകീട്ട് മരിച്ചിരുന്നു.ഇവര്‍ പുഴയില്‍ചാടിയ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെനിന്നാണ് അഞ്ച് വയസുകാരിയുടെ മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെയാണ് വെണ്ണിയോട് ജെന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32) ദക്ഷയെയുംകൂട്ടി പുഴയില്‍ച്ചാടിയത്.

ദര്‍ശനയെ പ്രദേശത്തെ നിഖില്‍ എന്നയാള്‍ രക്ഷപ്പെടുത്തി. തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷം കഴിച്ചിരുന്നതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല. നാലുമാസം ഗര്‍ഭിണിയായിരുന്നു ദര്‍ശന.

ദക്ഷയ്ക്കായി നാട്ടുകാര്‍, ഐ.ആര്‍.ഡബ്ല്യൂ. പ്രവര്‍ത്തകര്‍, തുര്‍ക്കി ജീവന്‍ രക്ഷാ സമിതി, കമ്പളക്കാട് പോലീസ്, വിവിധ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍, എന്‍.ഡി.ആര്‍.എഫ്. സംഘം എന്നീ വിഭാഗങ്ങളെല്ലാം തിരച്ചില്‍ നടത്തിയിരുന്നു. ആത്മഹത്യക്ക് പ്രേരിപ്പിച്ച കാര്യം വ്യക്തമല്ല.

ദര്‍ശനയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കാനിരിക്കേയാണ് കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്. യു.കെ.ജി. വിദ്യാര്‍ഥിനായാണ് മരിച്ച ദക്ഷ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130772/five-year-old-girl-dakshas-body-was-found-after-a-four-day-search-in-the-river-at-panamaram-venni)