---
title: "നഗരത്തില്‍ കുട്ടികളടക്കമുള്ളവരെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍. "
english_title: "man has been arrested for selling drugs to people including children in the city."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130831/man-has-been-arrested-for-selling-drugs-to-people-including-children-in-the-city"
published_at: "2023-07-16T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3a95c6c341_fadafvsfb.jpg"
keywords: []
---

# നഗരത്തില്‍ കുട്ടികളടക്കമുള്ളവരെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍. 

> **Lead Summary:** **കോഴിക്കോട്: **നഗരത്തില്‍ കുട്ടികളടക്കമുള്ളവരെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍. നല്ലളം മോഡേണ്‍ സ്വദേശിയായ നിധിന്‍ (പോളി-27) ആണ് കസബ പോലീസിന്റെ പിടിയിലായത്. 1.4 ഗ്രാം എം.ഡി.എം.എ. ഇയാളില്‍നിന്ന് കണ്ടെടുത്തു. ഫറോക്ക് പേട്ടയില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണിയാള്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ എം.ഡി.എം.എ. എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കസബ ഇന്‍സ്‌പെക്ടര്‍ കെ. വിനോദന്‍, എസ്.ഐ., എം.കെ.റസാഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, റിയാസ് സിവില്‍ പോലീസ് ഓഫീസര്‍, രജീഷ് നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

## Article Content

**കോഴിക്കോട്: **നഗരത്തില്‍ കുട്ടികളടക്കമുള്ളവരെ ലക്ഷ്യമിട്ട് ലഹരി വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റില്‍. നല്ലളം മോഡേണ്‍ സ്വദേശിയായ നിധിന്‍ (പോളി-27) ആണ് കസബ പോലീസിന്റെ പിടിയിലായത്. 1.4 ഗ്രാം എം.ഡി.എം.എ. ഇയാളില്‍നിന്ന് കണ്ടെടുത്തു. ഫറോക്ക് പേട്ടയില്‍ ബ്യൂട്ടീഷ്യനായി ജോലി ചെയ്യുകയാണിയാള്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ എം.ഡി.എം.എ. എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കസബ ഇന്‍സ്‌പെക്ടര്‍ കെ. വിനോദന്‍, എസ്.ഐ., എം.കെ.റസാഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രതീഷ്, റിയാസ് സിവില്‍ പോലീസ് ഓഫീസര്‍, രജീഷ് നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130831/man-has-been-arrested-for-selling-drugs-to-people-including-children-in-the-city)