---
title: "നവീകരിച്ച അൾത്താര കൂദാശ ചെയ്തു."
english_title: "The renovated altar was consecrated. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130894/the-renovated-altar-was-consecrated"
published_at: "2023-07-16T18:05:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3e42ce7ca0_awdeTt.jpg"
keywords: []
---

# നവീകരിച്ച അൾത്താര കൂദാശ ചെയ്തു.

> **Lead Summary:** **കൽപ്പറ്റ: **കൽപ്പറ്റ സെന്റ് വിൻസെന്റ് ഫെറോന ചർച്ചിന്റെ നവീകരിച്ച ആൾത്താര കൂദാശ ചെയ്തു.മാനന്തവാടി രൂപത സഹായ മെത്രാൻ മാർ ; അലക്സ് താരാ മംഗലം കൂദാശ കർമ്മം നിർവഹിച്ചു .ക്രൈസ്തവ വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ അൾത്താരയോട് ചേർന്ന് സഭാസമൂഹം ദൈവത്തിങ്കലേക്ക് തിരിയണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

## Article Content

**കൽപ്പറ്റ: **കൽപ്പറ്റ സെന്റ് വിൻസെന്റ് ഫെറോന ചർച്ചിന്റെ നവീകരിച്ച ആൾത്താര കൂദാശ ചെയ്തു.മാനന്തവാടി രൂപത സഹായ മെത്രാൻ മാർ ; അലക്സ് താരാ മംഗലം കൂദാശ കർമ്മം നിർവഹിച്ചു .ക്രൈസ്തവ വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ അൾത്താരയോട് ചേർന്ന് സഭാസമൂഹം ദൈവത്തിങ്കലേക്ക് തിരിയണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

വിശ്വാസ സമൂഹം ദേവാലയങ്ങളിൽ നിന്ന് അകലുന്നു എന്നുള്ളത് വസ്തുതാ വിരുദ്ധമായ പ്രസ്താവനയാണ് , ക്രൈസ്തവ ദേവാലയങ്ങൾ ആളൊഴിഞ്ഞു കൂടാരങ്ങളല്ല്ലെന്നും,ഒരു കുടുംബം എന്ന നിലയിൽ ഇടവക സമൂഹം മുഴുവൻ ഒന്ന് ചേരുന്ന ഇടമായി ദേവാലയങ്ങൾ മാറണമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു .ഫാത്തിമ മാതാ മിഷൻഹോസ്പിറ്റൽ ഡയറക്ടർ റവ,: ഫാദർ ജിമ്മി (സി.എം.ഐ) താബോർ സെമിനാരി റക്ടർ : ഫാദർ :ജോളി (സി എസ് .ടി )എന്നിവർ സഹകാർമികർ ആയിരുന്നു.

തുടർന്ന് നടന്ന പൊതു പരിപാടികൾക്ക് കൽപ്പറ്റ ഫൊറോനാ വികാരി റവ ഫാദർ,:മാത്യു പെരിയപ്പുറം , അസിസ്റ്റൻറ് വികാരി ഫാദർ ,: വിനോയ് കളപ്പുരക്കൽ എന്നിവർ സംസാരിച്ചു. ഇടവക ട്രസ്റ്റി മാരായ സജി ഫിലിപ്പ്, തങ്കച്ചൻ ആന്റണി, ജേക്കബ് കുന്നുംപുറത്ത്, മോളി വട്ടക്കുന്നേൽ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130894/the-renovated-altar-was-consecrated)