---
title: " കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്ന്  അപകടം."
english_title: "The roof of the house collapsed due to heavy rain. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130925/the-roof-of-the-house-collapsed-due-to-heavy-rain"
published_at: "2023-07-16T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b3ff54a8ca0_kottiyoor_sfsg.jpg"
keywords: []
---

#  കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്ന്  അപകടം.

> **Lead Summary:** **കൊട്ടിയൂർ: **കൊട്ടിയൂർ നീണ്ടുനോക്കി കുഴക്കൽ ജംഗ്ഷനിൽ കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നു. അപകടസമയം വീട്ടിൽ ആളില്ലാതിരുന്നാൽ വൻ ദുരന്തം ഒഴിവായി. നീണ്ടുനോക്കി സ്വദേശി സിജോ പൊരുന്നക്കോടിന്റെ വീടാണ് തകർന്നത് . ഗൃഹനാഥൻ മരണപ്പെട്ടതിനെ തുടർന്ന് വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു .

## Article Content

**കൊട്ടിയൂർ: **കൊട്ടിയൂർ നീണ്ടുനോക്കി കുഴക്കൽ ജംഗ്ഷനിൽ കനത്ത മഴയിൽ വീടിൻറെ മേൽക്കൂര തകർന്നു. അപകടസമയം വീട്ടിൽ ആളില്ലാതിരുന്നാൽ വൻ ദുരന്തം ഒഴിവായി. നീണ്ടുനോക്കി സ്വദേശി സിജോ പൊരുന്നക്കോടിന്റെ വീടാണ് തകർന്നത് . ഗൃഹനാഥൻ മരണപ്പെട്ടതിനെ തുടർന്ന് വീട് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു .

വാടകയ്ക്ക് താമസിച്ചിരുന്നവർ പുറത്തുപോയ സമയത്താണ് അപകടം ഉണ്ടായത്. വീടിൻറെ നടുഭാഗം പൂർണ്ണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130925/the-roof-of-the-house-collapsed-due-to-heavy-rain)