---
title: "ഡി എ കുടിശിക അനുവദിക്കണം; കെ സി ഇ യു ഏരിയ സമ്മേളനം.  "
english_title: "kelakam KCEU Area Conference. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130958/kelakam-kceu-area-conference"
published_at: "2023-07-16T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b414ed87908_fgnhvhjkbnkl.jpg"
keywords: []
---

# ഡി എ കുടിശിക അനുവദിക്കണം; കെ സി ഇ യു ഏരിയ സമ്മേളനം.  

> **Lead Summary:** **കേളകം:** സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഡി എ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) പേരാവൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപെട്ടു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കെസിഇയു ഏരിയ പ്രസിഡന്റ് എം സി ഷാജു അധ്യക്ഷനായി.

## Article Content

**കേളകം:** സഹകരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഡി എ കുടിശിക ഉടൻ അനുവദിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ(സിഐടിയു) പേരാവൂർ ഏരിയ സമ്മേളനം പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപെട്ടു. കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എൻ വി ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.കെസിഇയു ഏരിയ പ്രസിഡന്റ് എം സി ഷാജു അധ്യക്ഷനായി.

എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെ സിപിഐഎം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം രാജൻ ആദരിച്ചു. അനുശോചന പ്രമേയം എം രാജീവനും, രക്തസാക്ഷി പ്രമേയം പി സുർജിത്തും അവതരിപ്പിച്ചു. കെസിഇയു ഏരിയ സെക്രട്ടറി സി സജീവൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മറ്റിയംഗം എൻ അനിത സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

സി ടി അനീഷ്, പി വി പ്രഭാകരൻ,അനൂപ് ചന്ദ്രൻ,കെ എം ജോർജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി സജീവൻ(പ്രസിഡന്റ്), എം രാജീവൻ, എ എ സണ്ണി(വൈസ് പ്രസിഡന്റുമാർ), എം സി ഷാജു(സെക്രട്ടറി), എൻ ശ്രീകല, പി പി നിധീഷ്(ജോയിന്റ് സെക്രട്ടറിമാർ),പി സുർജിത്(ട്രഷറർ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130958/kelakam-kceu-area-conference)