---
title: "നി​ക്ഷേ​പ ര​സീ​തു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് 1.62 കോ​ടി ത​ട്ടി​യ സ​ഹ​ക​ര​ണ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ."
english_title: "1.62 crore from Co-operative Bank bra by forging promissory receipts Five managers are under arrest. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/130978/162-crore-from-co-operative-bank-bra-by-forging-promissory-receipts-five-managers-are-under-arrest"
published_at: "2023-07-16T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b426b5cd5ac_dfdgdfgdfhdfhfg.jpg"
keywords: []
---

# നി​ക്ഷേ​പ ര​സീ​തു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് 1.62 കോ​ടി ത​ട്ടി​യ സ​ഹ​ക​ര​ണ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **നി​ക്ഷേ​പ ര​സീ​തു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് 1.62 കോ​ടി ത​ട്ടി​യ സ​ഹ​ക​ര​ണ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ. കി​ഴു​വി​ലം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കൊ​ച്ചാ​ലും​മൂ​ട് ബ്രാ​ഞ്ചി​ലെ മാ​നേ​ജ​ർ-​ഇ​ൻ ചാ​ർ​ജ് ക​ട​യ്ക്കാ​വൂ​ർ മ​ണ്ണാ​ത്തി​മൂ​ല ഗു​രു​വി​ഹാ​ർ ‘ഭാ​ഗ്യ’​യി​ൽ അ​ജ​യ​കു​മാ​റി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ച് വ​രെ കാ​ല​യ​ള​വി​ൽ ഇ​യാ​ൾ കി​ഴു​വി​ലം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പു​ര​വൂ​ർ ബ്രാ​ഞ്ചി​ലും കൊ​ച്ചാ​ലു​മ്മൂ​ട് ബ്രാ​ഞ്ചി​ലും ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​സ​മ​യ​ത്ത് ബാ​ങ്ക് രേ​ഖ​ക​ളി​ലും ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മ​ത്വം കാ​ണി​ച്ച് അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​ർ​മാ​രു​ടെ സ്ഥി​ര​നി​ക്ഷേ​പ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക​യി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കു​ക​യും വ്യാ​ജ ഒ​പ്പു​ക​ൾ ഇ​ട്ട് ലോ​ൺ അ​നു​വ​ദി​ച്ച് പ​ണം ത​ട്ടു​ക​യു​മാ​യി​രു​ന്നു.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **നി​ക്ഷേ​പ ര​സീ​തു​ക​ൾ വ്യാ​ജ​മാ​യി നി​ർ​മി​ച്ച് 1.62 കോ​ടി ത​ട്ടി​യ സ​ഹ​ക​ര​ണ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ. കി​ഴു​വി​ലം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് കൊ​ച്ചാ​ലും​മൂ​ട് ബ്രാ​ഞ്ചി​ലെ മാ​നേ​ജ​ർ-​ഇ​ൻ ചാ​ർ​ജ് ക​ട​യ്ക്കാ​വൂ​ർ മ​ണ്ണാ​ത്തി​മൂ​ല ഗു​രു​വി​ഹാ​ർ ‘ഭാ​ഗ്യ’​യി​ൽ അ​ജ​യ​കു​മാ​റി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ക്രൈം ​ബ്രാ​ഞ്ച് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ മു​ത​ൽ ഈ ​വ​ർ​ഷം മാ​ർ​ച്ച് വ​രെ കാ​ല​യ​ള​വി​ൽ ഇ​യാ​ൾ കി​ഴു​വി​ലം സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പു​ര​വൂ​ർ ബ്രാ​ഞ്ചി​ലും കൊ​ച്ചാ​ലു​മ്മൂ​ട് ബ്രാ​ഞ്ചി​ലും ജോ​ലി ചെ​യ്തി​രു​ന്നു. ഈ ​സ​മ​യ​ത്ത് ബാ​ങ്ക് രേ​ഖ​ക​ളി​ലും ക​മ്പ്യൂ​ട്ട​ർ സം​വി​ധാ​ന​ത്തി​ലും കൃ​ത്രി​മ​ത്വം കാ​ണി​ച്ച് അ​ക്കൗ​ണ്ട് ഹോ​ൾ​ഡ​ർ​മാ​രു​ടെ സ്ഥി​ര​നി​ക്ഷേ​പ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക​യി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ നി​ർ​മി​ക്കു​ക​യും വ്യാ​ജ ഒ​പ്പു​ക​ൾ ഇ​ട്ട് ലോ​ൺ അ​നു​വ​ദി​ച്ച് പ​ണം ത​ട്ടു​ക​യു​മാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/130978/162-crore-from-co-operative-bank-bra-by-forging-promissory-receipts-five-managers-are-under-arrest)