---
title: "മണത്തണയിൽ അനാമയ- പഴശ്ശി ടൂറിസം സർക്യുട്ട് ഉദ്ഘാടനം നാളെ"
english_title: "Anamaya-Pazhassi tourism circuit inaugurated tomorrow at Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13098/Anamaya-Pazhassi-tourism-circuit-inaugurated-tomorrow-at-Manathana"
published_at: "2021-11-27T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1e7cdbf886_IMG-20211127-WA0047.jpg"
keywords: []
---

# മണത്തണയിൽ അനാമയ- പഴശ്ശി ടൂറിസം സർക്യുട്ട് ഉദ്ഘാടനം നാളെ

> **Lead Summary:**  മണത്തണ : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിലുള്ള മണത്തണ പഴശ്ശി സ്‌ക്വയർ സജീവമാക്കാൻ വിവിധ പരിപാടികൾക്ക് ഞായറാഴ്ച രാവിലെ തുടക്കമാവും. ഔപചാരിക ഉദ്ഘാടനം രാവിലെ 10.30ന് പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാൽ നിർവഹിക്കും.

## Article Content

 മണത്തണ : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നേതൃത്വത്തിലുള്ള മണത്തണ പഴശ്ശി സ്‌ക്വയർ സജീവമാക്കാൻ വിവിധ പരിപാടികൾക്ക് ഞായറാഴ്ച രാവിലെ തുടക്കമാവും. ഔപചാരിക ഉദ്ഘാടനം രാവിലെ 10.30ന് പഞ്ചായത്ത്‌ പ്രസിഡന്റ് പി പി വേണുഗോപാൽ നിർവഹിക്കും.

തുടർന്ന് ഇലയറിവ് പരിപാടി നടക്കും.സാംസ്‌കാരിക കൂട്ടായ്മ, യാത്രികർക്കായി ഭക്ഷണ-വിശ്രമ കേന്ദ്രം, നടീൽ വസ്തുക്കളുടെയും വിത്തുകളുടെയും വിതരണ കേന്ദ്രം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നതെന്ന് അനാ മയ ഗ്രൂപ്പ് കോ ഓർഡിനേറ്റർ രാജേഷ് മണത്തണ, പഴശ്ശിരാജ ഫൌണ്ടേഷൻ ട്രസ്റ്റ് ചെയർമാൻ സജീവൻ കവുങ്കര എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13098/Anamaya-Pazhassi-tourism-circuit-inaugurated-tomorrow-at-Manathana)