---
title: "അമ്പായത്തോട് യു.പി.സ്കൂളിൽ ലഹരിവിരുദ്ധ കാമ്പയിൻ നടത്തി"
english_title: "An anti-alcohol campaign # conducted # U.P. School at Ambayathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131016/an-anti-alcohol-campaign-conducted-up-school-at-ambayathod"
published_at: "2023-07-17T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4a964244e9_IMG-20230717-WA0013.jpg"
keywords: []
---

# അമ്പായത്തോട് യു.പി.സ്കൂളിൽ ലഹരിവിരുദ്ധ കാമ്പയിൻ നടത്തി

> **Lead Summary:** **അമ്പായത്തോട്**: യു.പി.സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിമുക്ത കാമ്പയിനിൽ വിശിഷ്ടാതിഥിയായി പ്രശ്സ്ത മോട്ടിവേഷണൽ സ്പീക്കറും ബ്ലോഗറുമായ മുഹമ്മദ് ബഷീർ കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചു.

## Article Content

**അമ്പായത്തോട്**: യു.പി.സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരിവിമുക്ത കാമ്പയിനിൽ വിശിഷ്ടാതിഥിയായി പ്രശ്സ്ത മോട്ടിവേഷണൽ സ്പീക്കറും ബ്ലോഗറുമായ മുഹമ്മദ് ബഷീർ കുട്ടികളോടും രക്ഷിതാക്കളോടും സംവദിച്ചു.

ചടങ്ങിൽ പൂർവ്വ വിദ്യാർത്ഥിയും പ്രവാസിയുമായ ബിജു ആമക്കാട്ട് ഈ വർഷത്തെ സ്കൂൾ ഡയറി പ്രകാശനം ചെയ്തു. പി ടി എ പ്രസിഡണ്ട് ജോമി ഇടശ്ശേരിക്കുന്നേൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ടി.വി.ജോൺ സ്വാഗതവും സ്റ്റാഫ് പ്രതിനിധി മെൽബിൻ തങ്കച്ചൻ നന്ദിയും പറഞ്ഞു. പാൽച്ചുരത്തെ ഹാപ്പി ഹോം ഹോം സ്റ്റേയാണ് പരിപാടികൾ സ്പോൺസർ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131016/an-anti-alcohol-campaign-conducted-up-school-at-ambayathod)