---
title: "#pocso/ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം: കാമുകൻ അടക്കം അഞ്ചുപേർ അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131037/arrested"
published_at: "2023-07-17T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4bf8b0c7ce_Picsart_23-07-17_09-41-35-787.jpg"
keywords: []
---

# #pocso/ പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവം: കാമുകൻ അടക്കം അഞ്ചുപേർ അറസ്റ്റിൽ

> **Lead Summary:** **അടൂർ**: പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കാമുകൻ അടക്കം അഞ്ചുപേർ അറസ്റ്റിൽ.

## Article Content

**അടൂർ**: പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കാമുകൻ അടക്കം അഞ്ചുപേർ അറസ്റ്റിൽ.

കാമുകൻ കൊല്ലം പട്ടാഴിയിൽനിന്ന് അടൂർ നെല്ലിമുകളിൽ ആനമുക്കിൽ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന സുമേഷ്(19), പെൺകുട്ടിയുടെ സുഹൃത്ത് നൂറനാട് പണയിൽ ചെട്ടിശ്ശേരിൽ ശക്തി(18), നൂറനാട് ലെപ്രസി സാനിട്ടോറിയം ചിറമൂല വടക്കേതിൽ അനൂപ്(22), നൂറനാട് പണയിൽ കൊക്കാട്ടുശ്ശേരിൽ അഭിജിത്ത്(20), നൂറനാട് ലെപ്രസി സാനിട്ടോറിയം ചിറയിൽ തെക്കേതിൽ അരവിന്ദ്(28) എന്നിവരെയാണ് അടൂർ പോലീസ് അറസ്റ്റുചെയ്തത്.

2022 ഡിസംബറിൽ പെൺകുട്ടി തന്റെ പെൺസുഹൃത്തുവഴി ശക്തിയെ പരിചയപ്പെട്ടു. ഒരുദിവസം ശക്തി പെൺകുട്ടിയെ താമസിക്കുന്ന വീട്ടിൽനിന്ന് വിളിച്ചിറക്കി സമീപത്തെ പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ശക്തിയുടെ സുഹൃത്തായ അനൂപ് ശക്തി മുഖേന പെൺകുട്ടിയെ പരിചയപ്പെട്ടു. അനൂപും പെൺകുട്ടിയെ പീഡിപ്പിച്ചു. മറ്റൊരുദിവസം ശക്തി, അനൂപ് ഇവരുടെ സുഹൃത്തായ അഭിജിത്ത് എന്നിവർ പെൺകുട്ടിയുടെ വീടിനുസമീപത്തെ പറമ്പിൽ അരവിന്ദിന്റെ സാന്നിധ്യത്തിൽ പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്.

2023 ജൂണിൽ, കാമുകനായ സുമേഷും ലൈംഗികമായി പീഡിപ്പിച്ചതായി പോലീസ് പറയുന്നു. പത്തനംതിട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി ബലാത്സംഗത്തിന് ഇരയായെന്ന വിവരം അറിയുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131037/arrested)