---
title: "#kottiyoor/ കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തിൽ  ഇന്ന് വമ്പിച്ച ഭക്തജന തിരക്ക്"
english_title: "Huge crowd of devotees at #Kotiyoor Ikare# temple today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131105/huge-crowd-of-devotees-at-kotiyoor-ikare-temple-today"
published_at: "2023-07-17T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4e98c3f58a_Picsart_23-07-17_12-40-54-854.jpg"
keywords: []
---

# #kottiyoor/ കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തിൽ  ഇന്ന് വമ്പിച്ച ഭക്തജന തിരക്ക്

> **Lead Summary:** **കൊട്ടിയൂർ**: ഇക്കരെ ക്ഷേത്രത്തിൽ കർക്കിടക വാവ് ദിവസമായ ഇന്ന് വമ്പിച്ച ഭക്തജന തിരക്ക് അനുഭവപ്പെട്ടു. 2500 ൽ പരം ആളുകളാണ് പുലർച്ചെ മുതൽ ബലിതർപ്പണത്തിനായി എത്തിയത്.

## Article Content

**കൊട്ടിയൂർ**: ഇക്കരെ ക്ഷേത്രത്തിൽ കർക്കിടക വാവ് ദിവസമായ ഇന്ന് വമ്പിച്ച ഭക്തജന തിരക്ക് അനുഭവപ്പെട്ടു. 2500 ൽ പരം ആളുകളാണ് പുലർച്ചെ മുതൽ ബലിതർപ്പണത്തിനായി എത്തിയത്.

ഇന്ന് പുലർച്ചെ 5 മണി മുതലാണ് കൊട്ടിയൂർ ഇക്കരെ ക്ഷേത്രത്തിൽ ഭക്തജന തിരക്ക് അനുഭവപ്പെട്ടത്. വിവിധ ഭാഗങ്ങളിൽ നിന്നും 2500ൽ പരം ആളുകളാണ് കൊട്ടിയൂരപ്പന്റെ സന്നിധിയിൽ ബലിതർപ്പണത്തിനായി എത്തിയത്.

കര്‍ക്കിടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കര്‍ക്കിടക വാവ് എന്ന പേരില്‍ ഹിന്ദുമത വിശ്വാസകള്‍ ആചരിക്കുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്.

അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ചു ബലിയിടും.

എള്ളും പൂവും, ചോറ് അല്ലെങ്കില്‍ ഉണക്കലരിയും ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങള്‍ കൊണ്ടാണ് ബലിതര്‍പ്പണം നടത്തുക. കൊട്ടിയൂർ ക്ഷേത്രത്തിലും ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരുന്നത്.

ബലിസാധനങ്ങൾ വഴിപാട് കൗണ്ടറുകളിൽ ഏർപ്പെടുത്തിയിരുന്നു. കൂടാതെ ബലിയിടാനുള്ള കർമ്മി കളെയും നിയോഗിച്ചിരുന്നു. ബലിയിട്ട് കഴിഞ്ഞ് എത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും ഊട്ടുപുരയിൽ ഏർപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131105/huge-crowd-of-devotees-at-kotiyoor-ikare-temple-today)