---
title: "മഹിളാ കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡൻ്റായി ഉഷാ മുരളി ചുമതലയേറ്റു."
english_title: "#Usha Murali as Mahila Congress #Cherupuzha block #president"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131130/usha-murali-as-mahila-congress-cherupuzha-block-president"
published_at: "2023-07-17T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4f99fe6704_IMG-20230717-WA0065.jpg"
keywords: []
---

# മഹിളാ കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡൻ്റായി ഉഷാ മുരളി ചുമതലയേറ്റു.

> **Lead Summary:** **ചെറുപുഴ** : മഹിളാ കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡൻ്റായി ഉഷാ മുരളി ചുമതലയേറ്റു. ചെറുപുഴ പാടിയോട്ടുചാൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു.

## Article Content

**ചെറുപുഴ** : മഹിളാ കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡൻ്റായി ഉഷാ മുരളി ചുമതലയേറ്റു. ചെറുപുഴ പാടിയോട്ടുചാൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ അധ്യക്ഷത വഹിച്ചു.

ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ്, മുതിർന്ന കോൺഗ്രസ് നേതാവ് വി. കൃഷ്ണൻ മാസ്റ്റർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഇ.പി. ശ്യാമള, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി. പുഷ്പവല്ലി, എം.വി. വൽസല, കെ.എം. കോമളവല്ലി, പയ്യന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് പി.പി. പ്രിയ, എ.കെ. ജിഷ, ലത നാരായണൻ, മഹേഷ് കുന്നുമ്മൽ, ടി.വി. കുഞ്ഞമ്പു നായർ, ടി.പി. ചന്ദ്രൻ, രവി പൊന്നവയൽ, എ.കെ. രാജൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

മിനി വേണുഗോപ്പാൽ സ്വാഗതവും മനോജ് വടക്കേൽ നന്ദിയും പറഞ്ഞു. ചെറുപുഴ ബ്ലോക്കിൽ നിന്നും ജില്ലാ ഭാരവാഹികളായ മിനി വേണു ഗോപാൽ, ജോയിസി ഷാജി, സബീന റഷീദ് എന്നിവരായും ചുമതലയേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131130/usha-murali-as-mahila-congress-cherupuzha-block-president)