---
title: "എ.ഐ.ടി.യു.സി തളിപ്പറമ്പ് മണ്ഡലം സമ്മേളനം സി പി ഐ മണ്ഡലം കമ്മറ്റി ഓഫീസിൽ നടന്നു"
english_title: "AITUC #Taliparam Constituency Conference held at #CPI Constituency Committee Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131137/aituc-taliparam-constituency-conference-held-at-cpi-constituency-committee-office"
published_at: "2023-07-17T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b4fd85434f4_Picsart_23-07-17_14-06-05-064.jpg"
keywords: []
---

# എ.ഐ.ടി.യു.സി തളിപ്പറമ്പ് മണ്ഡലം സമ്മേളനം സി പി ഐ മണ്ഡലം കമ്മറ്റി ഓഫീസിൽ നടന്നു

> **Lead Summary:** **തളിപ്പറമ്പ്**: എ.ഐ.ടി.യു.സി തളിപ്പറമ്പ് മണ്ഡലം സമ്മേളനം സി പി ഐ മണ്ഡലം കമ്മറ്റി ഓഫീസിൽ നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ്**: എ.ഐ.ടി.യു.സി തളിപ്പറമ്പ് മണ്ഡലം സമ്മേളനം സി പി ഐ മണ്ഡലം കമ്മറ്റി ഓഫീസിൽ നടന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.

പി.പി ബാലകൃഷ്ണൻ, ലക്ഷ്മണൻ പവിഴക്കുന്നേൽ, പയ്യരട്ട ശാന്ത എന്നിവരുൾപ്പെട്ട പ്രസീഡിയം യോഗം നിയന്ത്രിച്ചു. പി.വി ബാബു രക്തസാക്ഷി പ്രമേയവും പി.ഗംഗാധരൻ അനുശോചന പ്രമേയവും ടി.വി നാരായണൻ പ്രവർത്തന റിപ്പോർട്ടും എം.രഘുനാഥ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ മുജീബ്റഹ്മാൻ, കോമത്ത് മുരളീധരൻ, സി.ലക്ഷ്മണൻ തുങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131137/aituc-taliparam-constituency-conference-held-at-cpi-constituency-committee-office)