---
title: "എസ് എസ് എൽസി പ്ലസ്ടു വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു"
english_title: "#SSLC Plus organized # felicitation ceremony for # winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131151/sslc-plus-organized-felicitation-ceremony-for-winners"
published_at: "2023-07-17T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b507428473b_Picsart_23-07-17_14-43-39-993.jpg"
keywords: []
---

# എസ് എസ് എൽസി പ്ലസ്ടു വിജയികൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്**: ഇരിക്കൂർ ചേടിച്ചേരി ബോയ്സ് ടീമിന്റെ നേതൃത്വത്തിൽ എസ് എസ് എൽസി പ്ലസ്ടു വിജയി കൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ്**: ഇരിക്കൂർ ചേടിച്ചേരി ബോയ്സ് ടീമിന്റെ നേതൃത്വത്തിൽ എസ് എസ് എൽസി പ്ലസ്ടു വിജയി കൾക്കുള്ള അനുമോദനം സംഘടിപ്പിച്ചു.

ഇരിക്കൂർ എസ് ഐ ദിനേശൻ കൊതേരി ഉദ്ഘാടനം ചെയ്തു. ബോയ്സ് ടീം പ്രസിഡണ്ട് വിമൽ ചേടിച്ചേരി അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ എം വി മിഥുൻ, സി കെ ആദർശ്, എസ് കെ ബാബു, എം ലിജിൻ, പ്രസൂൺ, പ്രമോദ് ചേടിച്ചേരി തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്തെ ഉന്നത വിജയികളായ പതിനഞ്ചോളം പേരെയാണ് അനുമോദിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131151/sslc-plus-organized-felicitation-ceremony-for-winners)