---
title: "മാക്കൂട്ടത്ത് കർണാടകയുടെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ  ഡിവൈഎഫ്ഐ - കോൺഗ്രസ്സ്  മാർച്ച് നടത്തി"
english_title: "against unnecessary restrictions in Karnataka at Makoottam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13116/against-unnecessary-restrictions-in-karnataka-at-makoottam"
published_at: "2021-11-27T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a1ff5f0e5b7_PicsArt_11-27-03.20.14.jpg"
keywords: []
---

# മാക്കൂട്ടത്ത് കർണാടകയുടെ അനാവശ്യ നിയന്ത്രണങ്ങൾക്കെതിരെ  ഡിവൈഎഫ്ഐ - കോൺഗ്രസ്സ്  മാർച്ച് നടത്തി

> **Lead Summary:** **മാക്കൂട്ടം** : കേരളത്തിൽ നിന്നും കർണാടകയിലേക്ക് മാക്കൂട്ടം വഴിയുള്ള യാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായി.

## Article Content

**മാക്കൂട്ടം** : കേരളത്തിൽ നിന്നും കർണാടകയിലേക്ക് മാക്കൂട്ടം വഴിയുള്ള യാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരു സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമായി.

മാക്കൂട്ടം ചെക്ക് പോസ്റ്റിലേക്ക് കർണാടകയിൽ നിന്നും കോൺഗ്രസ് കുടക് ജില്ലാ കമ്മിറ്റിയും കേരളത്തിൽ നിന്നും ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയും മാർച്ച് നടത്തി.

ഡിവൈഎഫ്ഐ നടത്തിയ മാർച്ച് കൂട്ടുപുഴ പാലത്തിന് സമീപം കർണാടക പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു എങ്കിലും ഡിവൈഎഫ്ഐ പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നോട്ട് നീങ്ങിയത് സംഘർഷത്തിന് വഴിയൊരുക്കി . കുടക് സി സിഐ ബിഎസ് ശ്രീധരൻ്റെ നേതൃത്വത്തിൽ തീർത്ത ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോയ ഡിവൈഎഫ്ഐ പ്രവർത്തകരെ സിഐ കെ ജെ ബിനോയ് എസ്ഐമാരായ സുനിൽകുമാർ,കെ ടി മനോജ്, പി ആർ ശ്യാമള എന്നിവരുടെ നേതൃത്വത്തിൽ ഏതാനും മീറ്ററുകൾക്കപ്പുറം കേരള പോലീസ് തടഞ്ഞു തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു .

മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ ഉദ്ഘാടനം ചെയ്തു ഡിവൈഎഫ്ഐ ഇരിട്ടി ബ്ലോക്ക് സെക്രട്ടറി കെ ജി ദിലീപ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് സിദ്ധാർഥ് ദാസ്,എൻ അശോകൻ, അമർജിത്ത്,പി വി ബിനോയി, ഇ എസ് സത്യൻ എന്നിവർ പ്രസംഗിച്ചു.

കുടക് ജില്ലാ കമ്മിറ്റി നടത്തിയ മാർച്ച് ഡിസിസി പ്രസിഡൻറ് ധർമ്മജ ഉത്തപ്പ ഉദ്ഘാടനം ചെയ്തു. മാക്കൂട്ടം ചെക്പോസ്റ്റിൽ പ്രകടനമായി എത്തിയ പ്രവർത്തകരെ കർണാടക പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം കുടക് നഗരസഭ അംഗം പികെ പൃത്യു നാഥ് ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13116/against-unnecessary-restrictions-in-karnataka-at-makoottam)