---
title: "കേളകം ഗ്രാമ പഞ്ചായത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: "Workshop organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13118/workshop-organized"
published_at: "2021-11-27T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a20355da43a_PicsArt_11-27-03.37.08.jpg"
keywords: []
---

# കേളകം ഗ്രാമ പഞ്ചായത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കേളകം : **പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ആസൂത്രണത്തിനു മുന്നോടിയായി വികസന രേഖ തയ്യാറാക്കുന്നതിനായി കേളകം ഗ്രാമ പഞ്ചായത്തിൽ അസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണോദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു.

## Article Content

**കേളകം : **പതിനാലാം പഞ്ചവൽസര പദ്ധതിയുടെ ആസൂത്രണത്തിനു മുന്നോടിയായി വികസന രേഖ തയ്യാറാക്കുന്നതിനായി കേളകം ഗ്രാമ പഞ്ചായത്തിൽ അസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണോദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷയായി. മൈഥിലി രമണൻ, മേരിക്കുട്ടി കഞ്ഞിക്കുഴി, തോമസ് പുളിക്ക കണ്ടം, പി.എം.രമണൻ, പി.കെ.വിനോദ് എന്നിവർ പ്രസംഗിച്ചു.

പതിനാലാം പദ്ധതിയുടെ വീക്ഷണം സംബന്ധിച്ചും വികസന രേഖ പുതുക്കൽ സംബന്ധിച്ചും കെ.വിനോദ്കുമാർ, കെ.പി.ഷാജി എന്നിവർ അവതരണം നടത്തി. വിവിധ വർക്കിംഗ് ഗ്രൂപ്പുകളിൽ ചർച്ചയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13118/workshop-organized)