---
title: "യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന പരാതിയിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. "
english_title: "Police case against Youth Congress leaders for abducting a young woman "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131228/police-case-against-youth-congress-leaders-for-abducting-a-young-woman"
published_at: "2023-07-17T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b555388c15f_ghbkjinl_k.jpg"
keywords: []
---

# യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന പരാതിയിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. 

> **Lead Summary:** **ഇ​ടു​ക്കി: **ത​ങ്ക​മ​ണി​യി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന പരാതിയിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ലം സ്വ​ദേ​ശി​ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യ അ​നീ​ഷ് ഖാ​ന്‍, യ​ദു കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 13 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് ഇ​ടു​ക്കി ത​ങ്ക​മ​ണി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

## Article Content

**ഇ​ടു​ക്കി: **ത​ങ്ക​മ​ണി​യി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെന്ന പരാതിയിൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ലം സ്വ​ദേ​ശി​ക​ളും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യ അ​നീ​ഷ് ഖാ​ന്‍, യ​ദു കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ​യും ക​ണ്ടാ​ല​റി​യാ​വു​ന്ന 13 പേ​ര്‍​ക്കെ​തി​രെ​യു​മാ​ണ് ഇ​ടു​ക്കി ത​ങ്ക​മ​ണി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​നീ​ഷ് ഖാ​ന്‍ ഇ​ത്ത​വ​ണ സം​ഘ​ട​ന​യു​ടെ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​യാ​ളു​മാ​ണ്. യ​ദു​കൃ​ഷ്ണ​ന്‍ പ​ത്ത​നാ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും കെ​എ​സ്‌​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്. കേ​സി​ലെ ഒ​ന്നാം​പ്ര​തി​യാ​യ അ​നീ​ഷ് ഖാ​ന്‍റെ ബ​ന്ധു​വാ​യ യു​വ​തി​യെ​യാ​ണ് മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി​യ സം​ഘം ത​ങ്ക​മ​ണി​യി​ലെ വീ​ട്ടി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

വ്യ​ത്യ​സ്ത മ​ത​വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട യു​വ​തി​യും ത​ങ്ക​മ​ണി സ്വ​ദേ​ശി​യാ​യ ര​ഞ്ജി​ത് എ​ന്ന​യാ​ളും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഒ​രു​ക്ഷേ​ത്ര​ത്തി​ല്‍​വ​ച്ച് ത​ങ്ങ​ള്‍ വി​വാ​ഹി​ത​രാ​യെ​ന്നാ​ണ് ഇ​വ​രു​ടെ അ​വ​കാ​ശ​വാ​ദം. ഇ​രു​വ​രും ര​ഞ്ജി​തി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല്ല​ത്തു​നി​ന്നെ​ത്തി​യ സം​ഘം വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. പി​ന്നീ​ട് യു​വ​തി​യെ പ്ര​തി​ക​ള്‍ കൊ​ല്ലം ജി​ല്ല​യി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു.

തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി ത​നി​ക്ക് ര​ഞ്ജി​ത്തി​നൊ​പ്പം പോ​കാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് പ​റ​ഞ്ഞു. ഇ​തോ​ടെ യു​വ​തി​യെ യു​വാ​വി​നൊ​പ്പം വി​ട്ട​യ​ച്ചു. എ​ന്നാ​ല്‍ ഇ​രു​വ​രും ഓ​ട്ടോ​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ കാ​റി​ലെ​ത്തി​യ പ്ര​തി​ക​ള്‍ വാ​ഹ​നം ത​ട​ഞ്ഞ് വീ​ണ്ടും യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ത​ങ്ക​മ​ണി പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131228/police-case-against-youth-congress-leaders-for-abducting-a-young-woman)