---
title: "കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും."
english_title: "The Supreme Court will consider the petition filed by Congress leader Rahul Gandhi tomorrow. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131246/the-supreme-court-will-consider-the-petition-filed-by-congress-leader-rahul-gandhi-tomorrow"
published_at: "2023-07-17T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b55f1fe4533_rahilgdhanjds.jpg"
keywords: []
---

# കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും.

> **Lead Summary:** **ന്യൂഡല്‍ഹി:** മോദിപരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ സൂറത്തിലെ വിചാരണക്കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത് സ്റ്റേചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി ജൂലായ് ഏഴിന് വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

## Article Content

**ന്യൂഡല്‍ഹി:** മോദിപരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ സൂറത്തിലെ വിചാരണക്കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നല്‍കിയ ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത് സ്റ്റേചെയ്യാന്‍ ഗുജറാത്ത് ഹൈക്കോടതി ജൂലായ് ഏഴിന് വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുല്‍ സുപ്രീംകോടതിയെ സമീപിച്ചത്.

രാഹുല്‍ ഹര്‍ജിയുമായെത്തിയാല്‍ തന്റെ ഭാഗംകൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഗുജറാത്ത് എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദി സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിട്ടുമുണ്ട്. അപകീര്‍ത്തിക്കേസിലെ ശിക്ഷാവിധിയോടെ, വയനാട് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന രാഹുലിനു ലോക്സഭാംഗത്വം നഷ്ടമായിരുന്നു.

സുപ്രീംകോടതി ശിക്ഷ സ്റ്റേചെയ്താല്‍ വീണ്ടും എം.പി.യാകാനുള്ള അവസരം തെളിയും. എന്നാല്‍, സ്റ്റേ ലഭിച്ചില്ലങ്കില്‍ അയോഗ്യത തുടരും. അടുത്തവര്‍ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല. 'മോഷ്ടാക്കളുടെ പേരിലെല്ലാം മോദിയെന്നുള്ളത്' എന്തുകൊണ്ടെന്ന പരാമര്‍ശം അപകീര്‍ത്തിയുണ്ടാക്കിയെന്ന കേസിലാണ് കഴിഞ്ഞ മാര്‍ച്ചില്‍ രാഹുലിന് സൂറത്തിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കര്‍ണാടകത്തിലെ കോലാറിലായിരുന്നു രാഹുലിന്റെ പരാമര്‍ശം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131246/the-supreme-court-will-consider-the-petition-filed-by-congress-leader-rahul-gandhi-tomorrow)