---
title: "#iritty / ഇരിട്ടി അമല ആശുപത്രിയില്‍ വണ്‍കെയര്‍ ഡയബറ്റിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131288/iritty"
published_at: "2023-07-18T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b5ddff669eb_FB_IMG_1689640206731.jpg"
keywords: []
---

# #iritty / ഇരിട്ടി അമല ആശുപത്രിയില്‍ വണ്‍കെയര്‍ ഡയബറ്റിക് സെന്റര്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി**: അമല മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ രജതജൂബിലി വര്‍ഷ പദ്ധതികളുടെ ഭാഗമായി ആരംഭിച്ച വണ്‍കെയര്‍ ഡയബറ്റിക് സെന്റര്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: അമല മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ രജതജൂബിലി വര്‍ഷ പദ്ധതികളുടെ ഭാഗമായി ആരംഭിച്ച വണ്‍കെയര്‍ ഡയബറ്റിക് സെന്റര്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.

ജീവിതശൈലീ രോഗങ്ങള്‍ ഭീഷണിയായ കാലഘട്ടത്തില്‍ നൂതന സാങ്കേതിക വിദ്യയോടുകൂടിയുള്ള അത്യാധുനിക പ്രമേഹ രോഗ വിഭാഗം ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്നത് ഈ മേഖലയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുമെന്ന് മന്ത്രി പറഞ്ഞു.

സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ഇരിട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത, വൈസ് ചെയര്‍മാന്‍ പി.പി. ഉസ്മാന്‍, മാത്യു കുന്നപ്പള്ളി, ജോയി കൊന്നക്കല്‍, കെ.വി. സക്കീര്‍ ഹുസൈന്‍, പി.എ. നസീര്‍, ഇബ്രാഹിം മുണ്ടേരി, എം.ആര്‍. സുരേഷ്, ബാബുരാജ് ഉളിക്കല്‍, കെ. മുഹമ്മദലി, എസ്.ജെ. മാണി, കെ.പി. അനില്‍കുമാര്‍, ഡോ. അന്നമ്മ മാത്യു, ഡോ.വി.കെ. ബാബു, സി.വി.എന്‍. വിജയന്‍, നഴ്‌സിംഗ് സൂപ്രണ്ട് ശാരദ രവി എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131288/iritty)