---
title: "#kSRTC | തിരക്കുള്ള റൂട്ടിൽ കൂടുതൽ സർവീസ്, നഷ്ടമുള്ള റൂട്ടുകൾ നിർത്തും; കെ എസ് ആർ ടി സി "
english_title: "KSRTC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131372/ksrtc"
published_at: "2023-07-18T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b62924e5d94_m.jpg"
keywords: []
---

# #kSRTC | തിരക്കുള്ള റൂട്ടിൽ കൂടുതൽ സർവീസ്, നഷ്ടമുള്ള റൂട്ടുകൾ നിർത്തും; കെ എസ് ആർ ടി സി 

> **Lead Summary:** ഡീസൽവില വർധനമൂലമുള്ള നഷ്ടം കുറയ്ക്കാൻ, ലാഭകരമല്ലാത്ത സർവീസുകളുടെ കണക്കെടുപ്പ് കെ.എസ്.ആർ.ടി.സി. തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സർവീസുകൾ കണ്ടെത്തി അവ നിർത്തലാക്കാനാണ് ആലോചന.

## Article Content

ഡീസൽവില വർധനമൂലമുള്ള നഷ്ടം കുറയ്ക്കാൻ, ലാഭകരമല്ലാത്ത സർവീസുകളുടെ കണക്കെടുപ്പ് കെ.എസ്.ആർ.ടി.സി. തുടങ്ങി. യാത്രക്കാരും വരുമാനവും കുറവുള്ള സർവീസുകൾ കണ്ടെത്തി അവ നിർത്തലാക്കാനാണ് ആലോചന.

നഷ്ടത്തിലോടുന്ന ബസുകളുടെ കണക്ക്, യൂണിറ്റ് അടിസ്ഥാനത്തിലാണ് തയ്യാറാക്കുന്നത്. സർവീസുകൾ വരുമാനാടിസ്ഥാനത്തിൽമാത്രം ഓടിച്ച് നഷ്ടം പരമാവധി കുറയ്ക്കാനാണ് ആലോചന.4700 ബസുകളാണ് ഇപ്പോൾ ഓടിക്കുന്നത്.

ഏഴുകോടി രൂപവരെ വരുമാനമുണ്ട്. നേരത്തേ 18 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയപ്പോൾ ലഭിച്ചിരുന്ന വരുമാനം ഇപ്പോൾ 14 ലക്ഷം കിലോമീറ്റർ ഓടിക്കുമ്പോൾ കിട്ടുന്നുണ്ട്. 22 ലക്ഷം യാത്രക്കാർ കെ.എസ്.ആർ.ടി.സി. ബസുകളിൽ യാത്രചെയ്യുന്നു.

42,000 ജീവനക്കാരുണ്ടായിരുന്നത് ഇപ്പോൾ 25,000 ആയി കുറഞ്ഞു. ശമ്പളയിനത്തിൽ മാറ്റിവയ്ക്കേണ്ട തുകയിലും കുറവു   സമാന്തര സർവീസുകളും സ്വകാര്യ ബസുകൾ നടത്തിയിരുന്ന അനധികൃത ദീർഘദൂര സർവീസുകളും ഒഴിവാക്കാനായതും കോർപ്പറേഷന് നേട്ടമായി.

യാത്രക്കാർ ധാരാളമുള്ള, സമാന്തര സർവീസുകൾ ഉണ്ടായിരുന്നയിടങ്ങളിൽ കൂടുതൽ ബസുകൾ ഓടിക്കും. ദേശീയപാത നിർമാണജോലി, ഗതാഗതക്കുരുക്ക് എന്നിവമൂലം പ്രധാനപാതകളിൽ ബസുകൾ കൂട്ടമായി യാത്രക്കാരില്ലാതെ ഓടുകയാണ്.

ഇത് ഒഴിവാക്കാൻ പ്രധാന ഡിപ്പോകളിൽനിന്ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചറുകളടക്കമുള്ളവയുടെ സമയത്തിൽ ക്രമീകരണംദേശീയപാതകളിലൂടെയും എം.സി.റോഡിലൂടെയും ഓടുന്ന ബസുകളുടെ കണക്കെടുത്ത് സമയവും റൂട്ടും പുനഃക്രമീകരിക്കും.

ശനിയാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമുള്ള തിരക്ക് പരിഗണിച്ച് കൂടുതൽ സർവീസുകൾ നടത്താൻ വിവിധ ഡിപ്പോകൾക്ക് അധിക ബസുകൾ നൽകിയിരുന്നു. തിരക്കുള്ള സമയത്തുമാത്രം ഓടിക്കേണ്ട ഈ ബസുകൾ ചില ഡിപ്പോകളിൽ സ്ഥിരം സർവീസിനായി ഉപയോഗപ്പെടുത്തി.

ഇവ ചെയിൻ സർവീസുകൾക്കും ഓർഡിനറി ബസുകൾക്കും പിന്നാലെ നിരനിരയായി പോകുകയാണിപ്പോൾ. അത്തരം ബസുകൾ കണ്ടെത്തി പിൻവലിക്കും. നഷ്ടത്തിലുള്ള ബസുകൾ ഓടിച്ചാൽ അതിനുള്ള ചെലവ് ക്ലസ്റ്റർ ഓഫീസർമാരിൽനിന്ന് ഈടാക്കാനും നടപടി തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131372/ksrtc)