---
title: "#akantony | ഉമ്മൻ ചാണ്ടി ഹൃദയം കൊണ്ട് സംസാരിച്ച സുഹൃത്ത്: എ കെ ആന്റണി"
english_title: "AK Antony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131409/ak-antony"
published_at: "2023-07-18T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b63ee3751f7_Screenshot_2023-07-18-12-55-36-88_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #akantony | ഉമ്മൻ ചാണ്ടി ഹൃദയം കൊണ്ട് സംസാരിച്ച സുഹൃത്ത്: എ കെ ആന്റണി

> **Lead Summary:** കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി. പൊതു ജീവിതത്തിൽ തനിക്ക് ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം.

## Article Content

കേരളത്തിലെ ജനങ്ങൾക്കുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണമെന്ന് എകെ ആന്റണി. പൊതു ജീവിതത്തിൽ തനിക്ക് ഏറ്റവും വലിയ നഷ്ടമാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം.

തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരനും ഉമ്മൻ ചാണ്ടിയാണ് കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാണ് ഉമ്മൻ ചാണ്ടി. ഊണിലും ഉറക്കത്തിലും ജനങ്ങളെ സഹായിക്കൽ ആയിരുന്നു ലക്ഷ്യം.

സഹായം തേടി വരുന്നവരെ നിരാശരാക്കിയില്ല. കേരളത്തിലെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്ത ഭരണാധികാരിയാണ്. ഞങ്ങൾക്കിടയിൽ രഹസ്യങ്ങളുണ്ടായിരുന്നില്ല.

ഹൃദയം കൊണ്ട് സംസാരിച്ചിരുന്ന സുഹൃത്തായിരുന്നു ഉമ്മൻ ചാണ്ടി. എന്റെ ഏറ്റവും വലിയ സ്വകാര്യ ദുഃഖമാണ് ഉമ്മൻ ചാണ്ടിയുടെ മരണമെന്നും ആന്റണി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131409/ak-antony)