---
title: "ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് മോഹൻലാൽ. "
english_title: "Mohanlal condoles the demise of Oommen Chandy. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131521/mohanlal-condoles-the-demise-of-oommen-chandy"
published_at: "2023-07-18T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b69a1f288ed_dfsfddfgfd.jpg"
keywords: []
---

# ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് മോഹൻലാൽ. 

> **Lead Summary:** ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് മോഹൻലാൽ. സാധാരണക്കാരനിൽ സാധാരണക്കാരനായി കേരളത്തിലെ ആളുകൾക്ക് വേണ്ടി ജീവിതം മുഴുവൻ ഉപയോ​ഗിച്ച ആളാണ് ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ പറഞ്ഞു.

## Article Content

ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് മോഹൻലാൽ. സാധാരണക്കാരനിൽ സാധാരണക്കാരനായി കേരളത്തിലെ ആളുകൾക്ക് വേണ്ടി ജീവിതം മുഴുവൻ ഉപയോ​ഗിച്ച ആളാണ് ഉമ്മൻ ചാണ്ടിയെന്ന് മോഹൻലാൽ പറഞ്ഞു.

കേരളത്തിലെ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ വളരെ ഉജ്ജ്വലനായ നേതാവിനെ നമുക്ക് നഷ്ടമായിരിക്കുന്നു എന്നും അദ്ദേഹം അനുശോചിച്ചു. 'എനിക്ക് വ്യക്തിപരമായി വളരെയധികം ബന്ധമുള്ളയാളാണ് ഉമ്മൻ ചാണ്ടി സാർ.

സാധാരണക്കാരനിൽ സാധാരണക്കാരനായി കേരളത്തിലെ ആളുകൾക്ക് വേണ്ടി ജീവിതം മുഴുവൻ ഉപയോ​ഗിച്ച ആളാണ് അദ്ദേഹം. വളരെയധികം സംസാരിക്കുകയും എപ്പോഴും ആളുകളുടെ ഇടയിൽ ഉണ്ടാവണമെന്ന് ആ​ഗ്രഹിക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131521/mohanlal-condoles-the-demise-of-oommen-chandy)