---
title: "കു​ളി​മു​റി​യി​ല്‍ ഒ​ളി​ക്യാമറ​വ​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന ദൃ​ശ്യം പ​ക​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. "
english_title: "of the underage girl who hides in the bathroom Youth arrested in nude scene incident. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131563/of-the-underage-girl-who-hides-in-the-bathroom-youth-arrested-in-nude-scene-incident"
published_at: "2023-07-18T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b6b83a2a059_fgzdgdxgf.jpg"
keywords: []
---

# കു​ളി​മു​റി​യി​ല്‍ ഒ​ളി​ക്യാമറ​വ​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന ദൃ​ശ്യം പ​ക​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. 

> **Lead Summary:** **കോ​ട്ട​യം: **മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ല്‍ ഒ​ളിക്യാമറ​വ​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന ദൃ​ശ്യം പ​ക​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി ചി​ന്നാ​ര്‍ നി​ര​പ്പ് ഭാ​ഗ​ത്ത് മു​ണ്ടി​ച്ചി​റ വീ​ട്ടി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ കു​ളി​മു​റി​യി​ല്‍ ക്യാമറ​​വ​ച്ച് ദൃ​ശ്യം പ​ക​ര്‍​ത്തു​ന്ന​തു ക​ണ്ട പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വ​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ല്‍ ജോ​ലി​ക്കാ​ര​നാ​യ ഇ​യാ​ള്‍ സു​ഹൃ​ത്തി​ന്‍റെ ചി​കി​ത്സ​ക്കാ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

## Article Content

**കോ​ട്ട​യം: **മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ല്‍ ഒ​ളിക്യാമറ​വ​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്‌​ന ദൃ​ശ്യം പ​ക​ര്‍​ത്തി​യ സം​ഭ​വ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ൽ. ഇ​ടു​ക്കി കൊ​ന്ന​ത്ത​ടി ചി​ന്നാ​ര്‍ നി​ര​പ്പ് ഭാ​ഗ​ത്ത് മു​ണ്ടി​ച്ചി​റ വീ​ട്ടി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ കു​ളി​മു​റി​യി​ല്‍ ക്യാമറ​​വ​ച്ച് ദൃ​ശ്യം പ​ക​ര്‍​ത്തു​ന്ന​തു ക​ണ്ട പെ​ണ്‍​കു​ട്ടി ബ​ഹ​ളം​വ​ച്ചു. വി​വ​ര​മ​റി​ഞ്ഞ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ല്‍ ജോ​ലി​ക്കാ​ര​നാ​യ ഇ​യാ​ള്‍ സു​ഹൃ​ത്തി​ന്‍റെ ചി​കി​ത്സ​ക്കാ​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131563/of-the-underage-girl-who-hides-in-the-bathroom-youth-arrested-in-nude-scene-incident)