---
title: "#housewell | വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം: പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന"
english_title: "toilet waste in the house well"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131716/toilet-waste-in-the-house-well"
published_at: "2023-07-19T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7941edf0af_IMG-20230719-WA0032.jpg"
keywords: []
---

# #housewell | വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം: പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന

> **Lead Summary:** **പട്ടാരി**: വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം. പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. പട്ടാരിയിലെ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുകിണറ്റിലാണ് കക്കൂസ് മാലിന്യം തള്ളിയത്.

## Article Content

**പട്ടാരി**: വീട്ടുകിണറ്റിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം. പ്രതികളെ തിരിച്ചറിഞ്ഞതായി സൂചന. പട്ടാരിയിലെ എക്സൈസ് ഉദ്യോഗസ്ഥന്റെ വീട്ടുകിണറ്റിലാണ് കക്കൂസ് മാലിന്യം തള്ളിയത്.

മട്ടന്നൂർ എക്‌സൈസ് റേഞ്ച് ഓഫീസിൽ ജോലി ചെയ്തു വരുന്ന സീനിയർ സിവിൽ എക്സൈസ് ഓഫീസർ വി.എൻ.സതീഷിന്റെ വീട്ടുകിണറ്റിലാണ് കഴിഞ്ഞ ശനിയാഴ്ച 15/07/23 തീയ്യതി രാത്രി അജ്ഞാതർ കക്കൂസ് മാലിന്യം തള്ളിയത്.

പേരാവൂർ ഡി വൈ എസ്പി ജോൺ എ.വി യുടെ നിർദേശ പ്രകാരം മാലൂർ ഇൻസ്‌പെക്ടർ മഹേഷ്‌ കണ്ടമ്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

ഉടൻ അറസ്റ്റുണ്ടാകുമെന്നും സൂചനയുണ്ട്. മാലൂർ പോലീസിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131716/toilet-waste-in-the-house-well)