---
title: "കേരളാ ആർട്ടിസാൻസ് യൂണിയൻ സമരവും സെമിനാറും ജില്ലാ കൺവെൻഷനും നടത്തി"
english_title: "Kerala Artisans Union organized strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131736/kerala-artisans-union-organized-strike"
published_at: "2023-07-19T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7990aeae52_Screenshot_2023-07-19-13-26-09-94_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരളാ ആർട്ടിസാൻസ് യൂണിയൻ സമരവും സെമിനാറും ജില്ലാ കൺവെൻഷനും നടത്തി

> **Lead Summary:** **കൽപ്പറ്റ** - കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ആഭിമുഖ്യത്തിൽ വർഗ്ഗീയതയ്ക്കെതിരെ വർഗ്ഗ ഐക്യവും, സമരവും സെമിനാറും ജില്ലാ കൺവെൻഷനും നടത്തി. എൻ എം ഡി സി ഹാളിൽ നടന്ന കൺവൻഷൻ സി ഐ ടി യു ജില്ലാ സെക്രട്ടറി വി.വി. ബേബി ഉൽഘാടനം ചെയ്തു.

## Article Content

**കൽപ്പറ്റ** - കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു ആഭിമുഖ്യത്തിൽ വർഗ്ഗീയതയ്ക്കെതിരെ വർഗ്ഗ ഐക്യവും, സമരവും സെമിനാറും ജില്ലാ കൺവെൻഷനും നടത്തി. എൻ എം ഡി സി ഹാളിൽ നടന്ന കൺവൻഷൻ സി ഐ ടി യു ജില്ലാ സെക്രട്ടറി വി.വി. ബേബി ഉൽഘാടനം ചെയ്തു.

ജില്ലാ പ്രസിഡണ്ട് പി.ജെ.ആന്റണി അദ്യക്ഷതവഹിച്ചു. ആർട്ടിസാൻസ്‌യൂണിയൻ ജനറൽ സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ വിഷയം അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി എ.രാജൻ .പി.സൈനുദ്ദീൻ, കെ.പത്മിനി, പി.സി. വൽസല .കെ.നാരായണൻ എന്നിവർ സംസാരിച്ചു. ജില്ലയിൽ നിന്നും പുതുതായി ചേർത്ത അംഗങ്ങളുടെവരിസംഖ്യയും ലിസ്റ്റും ജനറൽ സെക്രട്ടറി ഏറ്റുവാങ്ങി.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ സംയുക്‌ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ആഗസ്റ്റ് 9 ന് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭവും, സെപ്തംബറിൽ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചും, വാഹന പ്രചരണ ജാഥയും വിജയിപ്പിക്കാൻ തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131736/kerala-artisans-union-organized-strike)