---
title: "#arrested | 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131743/arrested"
published_at: "2023-07-19T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b79c87607f8_Screenshot_20230719-134546_FMWhatsApp.jpg"
keywords: []
---

# #arrested | 200 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ 

> **Lead Summary:** **മാനന്തവാടി**: തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക ഭാഗത്ത് നിന്നും കഞ്ചാവുമായെത്തിയ യുവാവിനെ പിടികൂടി.

## Article Content

**മാനന്തവാടി**: തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക ഭാഗത്ത് നിന്നും കഞ്ചാവുമായെത്തിയ യുവാവിനെ പിടികൂടി.

കണിയാമ്പറ്റ പള്ളിമുക്ക് കാളമ്പ്രാടന്‍ ഷാഹുല്‍ ഹമീദ് (25) ആണ് ഇന്ന് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 200 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. എഎസ്‌ഐ മെര്‍വിന്‍, എസ്‌സിപിഒ വിനീത്, സിപിഒ മാരായ ബിജു രാജന്‍, സുഷാദ്, മിഥുന്‍, സരിത്ത്, ഡ്രൈവര്‍ എസ്‌ സി പിഒ രതീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131743/arrested)