---
title: "പെരിങ്ങോം നേതാജി റോഡ് നാട്ടുകാര്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി"
english_title: "Locals concrete Peringom Netaji Road and make it passable"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131759/locals-concrete-peringom-netaji-road-and-make-it-passable"
published_at: "2023-07-19T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7a9958c835_Screenshot_2023-07-19-14-35-04-25_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പെരിങ്ങോം നേതാജി റോഡ് നാട്ടുകാര്‍ കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി

> **Lead Summary:**  **ചെറുപുഴ**: പെരിങ്ങോം കെപി നഗര്‍ നേതാജി റോഡ് നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി.

## Article Content

 **ചെറുപുഴ**: പെരിങ്ങോം കെപി നഗര്‍ നേതാജി റോഡ് നാട്ടുകാര്‍ മുന്‍കൈയ്യെടുത്ത് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി തുടങ്ങി.

വെള്ളക്കെട്ട് നിറഞ്ഞതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാനും വഴിയാത്രചെയ്യാനും ഏറെ പ്രയാസപ്പെട്ടിരുന്ന റോഡാണ് അധികൃതരെ കാത്തുനില്‍ക്കാതെ നാട്ടുകാര്‍ സ്വന്തം നിലയില്‍ കോണ്‍ക്രീറ്റ് ചെയ്യുന്നത്.

ആദ്യഘട്ടമായി വെള്ളക്കെട്ടുള്ള 75 മീറ്റര്‍ ദൂരം കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി തുടങ്ങി. 4 മീറ്റര്‍ വീതിയിലാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നത്. മഴവെള്ളം ഒഴുകിപ്പോകാന്‍ ഓവുചാലും നിര്‍മിച്ചിട്ടുണ്ട്.

ഇതിനാവശ്യമായ 1.75 ലക്ഷം രൂപയോളം പ്രദേശത്തെ വീട്ടുകാര്‍ സ്വമേധയാ സ്വരൂപിക്കുകയായിരുന്നു. പ്രദേശവാസികളായ കെ.വി. രാമചന്ദ്രന്‍, എം.കെ. രാജന്‍, എ.വി. പുരുഷോത്തമന്‍, എ.ടി.വി. പ്രശാന്ത്, വി.വി. ഷാജു എന്നിവരുടെ നേതൃത്തിലാണ് കോണ്‍ക്രീറ്റ് റോഡിന്റെ പ്രവൃത്തികള്‍ നടത്തുന്നത്.

സി. സുന്ദരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ നാട്ടുകാരുടെ ഈ കൂട്ടായ പരിശ്രമത്തെ അഭിനന്ദിച്ച് രംഗത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131759/locals-concrete-peringom-netaji-road-and-make-it-passable)