---
title: "#housewarming | ഭവന പ്രവേശനത്തോടനുബന്ധിച്ച് നടന്ന സഹപാഠി കൂട്ടായ്മ വേറിട്ട അനുഭവമായി മാറി"
english_title: "The housewarming was a unique experience"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131770/the-housewarming-was-a-unique-experience"
published_at: "2023-07-19T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7b1e8a1b90_Screenshot_2023-07-19-15-11-50-77_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #housewarming | ഭവന പ്രവേശനത്തോടനുബന്ധിച്ച് നടന്ന സഹപാഠി കൂട്ടായ്മ വേറിട്ട അനുഭവമായി മാറി

> **Lead Summary:** **ആയിത്തറമമ്പ്രം**: ഭവന പ്രവേശനത്തോടനുബന്ധിച്ച് നടന്ന സഹപാഠി കൂട്ടായ്മ വേറിട്ട അനുഭവമായി മാറി. ആയിത്തറമമ്പ്രം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും 1994 -95 അദ്ധ്യായന വർഷം പത്താംതരം പഠനം പൂർത്തിയാക്കിയവരാണ് രഞ്ജിത്ത് പുല്ലാപ്പള്ളിയുടെ നീർമാതളം എന്ന ഭവനത്തിൽ ഒത്ത് കൂടിയത്.

## Article Content

**ആയിത്തറമമ്പ്രം**: ഭവന പ്രവേശനത്തോടനുബന്ധിച്ച് നടന്ന സഹപാഠി കൂട്ടായ്മ വേറിട്ട അനുഭവമായി മാറി. ആയിത്തറമമ്പ്രം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും 1994 -95 അദ്ധ്യായന വർഷം പത്താംതരം പഠനം പൂർത്തിയാക്കിയവരാണ് രഞ്ജിത്ത് പുല്ലാപ്പള്ളിയുടെ നീർമാതളം എന്ന ഭവനത്തിൽ ഒത്ത് കൂടിയത്.

സ്ക്കൂൾ പഠനം പൂർത്തിയാക്കിയിട്ട് ഇരുപത്തി എട്ട് വർഷങ്ങൾക്ക് ശേഷമാണ് അവർ വീണ്ടും ഒത്തുകൂടിയത്. പഠനം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടോളമായെങ്കിലും രണ്ട് മാസം മുമ്പാണ് ഇവരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് രൂപികൃതമായത്. അതിനിടയിലാണ് സഹപാഠിയായ രഞ്ജിത്തിന്റെ നീർമാതളം എന്ന ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് വന്നത്.

ഗൃഹപ്രവേശന കർമ്മം നടന്നതിന്റെ പിറ്റേ ദിവസം തന്നേ വീട്ടിൽ നല്ല സന്തോഷം നിറഞ്ഞ നിമിഷങ്ങൾ പിറന്നതിന്റെ സന്തോഷത്തിലാണ് രഞ്ജിത്തും കുടുംമ്പവും. ഇരുപത്തി എട്ടു വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂടിച്ചേരൽ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ഒരനുഭവമാണെന്ന് പങ്കെടുത്തവരെല്ലാം പറഞ്ഞു.

ഇതിൽ പലരും ഇരുപത്തി എട്ട് വർഷങ്ങൾക്ക് ശേഷം ആദ്യമായി നേരിട്ട് കാണുന്നവരായിരുന്നു. കൂടിച്ചേരലിൽ നേരിട്ട് പങ്കെടുക്കാൻ പറ്റാത്തവരും പ്രവാസികളായവരും സൂം മീറ്റിലൂടെ ഓൺലൈനായി പരിപാടിയിൽ പങ്കെടുത്തു.നിവേഷ്, വിവേക്, അനൂപ്, അജിത, ശ്രീന, സജിന തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131770/the-housewarming-was-a-unique-experience)