---
title: "#ManjalampuramUPSchool | മഞ്ഞളാംപുറം യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആസ്ട്രോ വേൾഡ് പ്ലാനിറ്റോറിയം ഷോ സംഘടിപ്പിച്ചു"
english_title: "Manjalampuram UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131797/manjalampuram-up-school"
published_at: "2023-07-19T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7c79d4b830_Picsart_23-07-19_16-30-37-443.jpg"
keywords: []
---

# #ManjalampuramUPSchool | മഞ്ഞളാംപുറം യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആസ്ട്രോ വേൾഡ് പ്ലാനിറ്റോറിയം ഷോ സംഘടിപ്പിച്ചു

> **Lead Summary:** **മഞ്ഞളാംപുറം**: മഞ്ഞളാംപുറം യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആസ്ട്രോ വേൾഡ് പ്ലാനിറ്റോറിയം ഷോ സംഘടിപ്പിച്ചു. ജൂലൈ 21 ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ചാണ് ഷോ സംഘടിപ്പിച്ചത്.

## Article Content

**മഞ്ഞളാംപുറം**: മഞ്ഞളാംപുറം യു പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി ആസ്ട്രോ വേൾഡ് പ്ലാനിറ്റോറിയം ഷോ സംഘടിപ്പിച്ചു. ജൂലൈ 21 ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ചാണ് ഷോ സംഘടിപ്പിച്ചത്.

ശാസ്ത്രത്തിന്റെ വിവിധ വശങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാനും ശാസ്ത്രത്തോട് ആഭിമുഖ്യമുണ്ടായി ശാസ്ത്രത്തിന്റെ വഴിയെ തിരിയാനും കുട്ടികൾക്ക് ഒരു പ്രചോദനമാകാനാണ് മഞ്ഞളാംപുറം യുപി സ്കൂളിൽ ആസ്ട്രോ വേൾഡ് പ്ലാനിറ്റോറിയം ഷോ സംഘടിപ്പിച്ചത്.

എല്ലാ വിദ്യാർത്ഥികളും റോക്കറ്റ് നിർമ്മിക്കുകയും ക്ലാസ് തലത്തിൽ ചാർട്ട് നിർമ്മാണം നടത്തുകയും ചെയ്തു. തുടർന്ന് ഇവയുടെ പ്രദർശനവും സംഘടിപ്പിച്ചു.

ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് എത്തിയ പ്രതീതിയിൽ ആയിരുന്നു കുരുന്നുകൾ. ചന്ദ്രനിലേക്ക് ആദ്യമായി യാത്ര പുറപ്പെട്ട അപ്പോളോ 11 സമ്പൂർണ ചാന്ദ്രയാത്രാ സംഘത്തിലെ നീൽ ആംസ്ട്രോങ്, എഡ്വിൻ ആൽഡ്രിൻ, മൈക്കിൾ കോളിൻസ് എന്നിവരോടുള്ള ആദരസൂചകമായി, ചന്ദ്രനിലേക്കുള്ള വേഷവിധാനത്തിൽ വിദ്യാർത്ഥികൾ എത്തിയതും കൗതുകമായി.

ചാന്ദ്രദിനാഘോഷങ്ങളുടെ ഉദ്ഘാടനം സ്കൂൾ പ്രധാന അധ്യാപിക റോസമ്മ പി ടി നിർവഹിച്ചു. ശാസ്ത്ര സാമൂഹ്യശാസ്ത്ര കൺവീനർമാരായ ഷാജു അലക്സ് സൗമ്യ ആന്റണി, ബിനോയ് ടി ജെ, അന്നമ്മ എബ്രഹാം, ബി സി പി ബേബി, അനുമോൾ തുടങ്ങിയവർ നേതൃത്വം നൽകി.

ബാംഗ്ലൂർ ആസ്ഥാനമാക്കിയ ഭാരത് ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയാണ് സ്കൂളിൽ ആസ്ട്രോവേൾഡ് പ്ലാനിറ്റോറിയം ഷോ നടത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131797/manjalampuram-up-school)