---
title: "#iritty | ഇരിട്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘം തലപ്പുഴയിൽ പിടിയിൽ"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131809/iritty"
published_at: "2023-07-19T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7d3e12a4e6_IMG-20230719-WA0305.jpg"
keywords: []
---

# #iritty | ഇരിട്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ഏഴംഗസംഘം തലപ്പുഴയിൽ പിടിയിൽ

> **Lead Summary:** **ഇരിട്ടി**: വള്ളിത്തോട് നിരങ്ങൻചെറ്റ സ്വദേശി അനിൽകുമാർ നെ തട്ടിക്കൊണ്ടുപോയ ഏഴംഗ സംഘം തലപ്പുഴയിൽ വെച്ച് പോലീസ് പിടിയിലായി. ഇന്നലെ വൈകുന്നേരം സംശയകരമായ സാഹചര്യത്തിൽ തലപ്പുഴയിലുള്ള റിസോർട്ടിൽ ഏഴംഗ സംഘത്തെ കണ്ടതോടെ സംശയം തോന്നിയ റിസോർട്ട് ജീവനക്കാർ തലപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

## Article Content

**ഇരിട്ടി**: വള്ളിത്തോട് നിരങ്ങൻചെറ്റ സ്വദേശി അനിൽകുമാർ നെ തട്ടിക്കൊണ്ടുപോയ ഏഴംഗ സംഘം തലപ്പുഴയിൽ വെച്ച് പോലീസ് പിടിയിലായി. ഇന്നലെ വൈകുന്നേരം സംശയകരമായ സാഹചര്യത്തിൽ തലപ്പുഴയിലുള്ള റിസോർട്ടിൽ ഏഴംഗ സംഘത്തെ കണ്ടതോടെ സംശയം തോന്നിയ റിസോർട്ട് ജീവനക്കാർ തലപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിശദമായ ചോദ്യം ചെയ്യലിൽ സംശയം തോന്നിയതോടെ ഇവർ ഇരിട്ടി സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഇരിട്ടി സ്റ്റേഷനുമായി ബന്ധപ്പെടുക ആയിരുന്നു. ഇന്നലെയാണ് അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് സഹോദരൻ അനൂപ് ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുത്.

വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുവാൻ നിരവധി പേരുടെ കയ്യിൽനിന്നും പണം വാങ്ങി കബളിപ്പിച്ചതായി അനിൽകുമാറിന്റെ പേരിൽ മുൻപ് ഇരിട്ടി പോലീസിൽ പരാതി ലഭിച്ചിരുന്നു.

പണം നൽകാനുള്ളവർ തന്നെ ആയിരിക്കാം അനിൽകുമാറിനെ തട്ടിക്കൊണ്ടുപോയതിന്റെ പിന്നിലെന്ന് സംശയിക്കുന്നതായി സഹോദരന്റെ പരാതിയിൽ ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച ഉടനെ തന്നെയാണ് തലപ്പുഴയിൽ വച്ച് പ്രതികൾ പിടിയിലാകുന്നത്.

പിടിയിലായ സുനിൽകുമാർ പുന്നാട്, രഞ്ജിത്ത് തില്ലങ്കേരി, സുരേഷ് കീഴൂർകുന്ന്, വരുൺ തില്ലങ്കേരി, നിധിൻ പടിക്കച്ചാൽ, മനീഷ് പടിക്കച്ചാൽ, തലപ്പുഴയിൽ സൗകര്യങ്ങൾ ഒരുക്കി കൊടുത്ത പ്രജിൽലാൽ മാനന്തവാടി എന്നിവർ പോലീസ് പിടിയിലാകുന്നത്.

ഇരിട്ടിയിൽനിന്നുള്ള അന്വേഷണ ഉദ്യോഗസ്ഥരായ എസ് ഐ അശോകൻ കോൺസ്റ്റബിൾ മാരായ സുകേഷ്, ഷിജോയ്, പ്രബീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ഇരിട്ടി സ്റ്റേഷനിൽ എത്തിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131809/iritty)