---
title: "#kelakam | കേളകത്ത് ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131817/kelakam"
published_at: "2023-07-19T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7d95b3591a_Picsart_23-07-19_18-01-14-707.jpg"
keywords: []
---

# #kelakam | കേളകത്ത് ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു 

> **Lead Summary:** **കേളകം**: ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണം നടത്തി. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സമഗ്ര മാലിന്യ പരിപാലന പദ്ധതിയായ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഒന്നാംഘട്ട പ്രവർത്തനം സംബന്ധിച്ച് രൂപീകരിച്ച ജനകീയ ഓഡിറ്റ് സമിതിയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

## Article Content

**കേളകം**: ജനകീയ ഹരിത ഓഡിറ്റ് റിപ്പോർട്ട് അവതരണം നടത്തി. കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സമഗ്ര മാലിന്യ പരിപാലന പദ്ധതിയായ മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഒന്നാംഘട്ട പ്രവർത്തനം സംബന്ധിച്ച് രൂപീകരിച്ച ജനകീയ ഓഡിറ്റ് സമിതിയാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

വ്യാപാര ഭവനിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രമണൻ പി എം, ഷാജി മാസ്റ്റർ, മേരിക്കുട്ടി കഞ്ഞിക്കുഴിയിൽ,രാജീവ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131817/kelakam)