---
title: "നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് കതിരൂർ പോലീസിന്റെ പിടിയിൽ."
english_title: "Kathirur police arrested youth with banned drug MDMA. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131881/kathirur-police-arrested-youth-with-banned-drug-mdma"
published_at: "2023-07-19T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b808733f08d_hjbk_kl.jpg"
keywords: []
---

# നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് കതിരൂർ പോലീസിന്റെ പിടിയിൽ.

> **Lead Summary:** **കതിരൂർ:** നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് കതിരൂർ പോലീസ് പിടികൂടി. നാദാപുരം തൂണേരി പേരോട് സ്വദേശി നൗഷാദ്, വയസ്സ് 34 തട്ടാരത്തിൽ ഹൗസ് എന്നയാളാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനക്കായി കൈവശം വെച്ച 0.31 മില്ലി ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു.

## Article Content

**കതിരൂർ:** നിരോധിത മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് കതിരൂർ പോലീസ് പിടികൂടി. നാദാപുരം തൂണേരി പേരോട് സ്വദേശി നൗഷാദ്, വയസ്സ് 34 തട്ടാരത്തിൽ ഹൗസ് എന്നയാളാണ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ഇയാളുടെ കയ്യിൽ നിന്നും വിൽപ്പനക്കായി കൈവശം വെച്ച 0.31 മില്ലി ഗ്രാം എം ഡി എം എ പോലീസ് കണ്ടെടുത്തു.

തുടർന്ന് ഇയാൾക്കെതിരെ NDPS ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് ന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും തടയുന്നതിനായി കണ്ണൂർ സിറ്റി പോലീസ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കണ്ണൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാർഡും, അതാത് സ്റ്റേഷൻ പരിധിയിലെ പൊലീസും ചേർന്ന് ശക്തമായ പരിശോധനകൾ നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131881/kathirur-police-arrested-youth-with-banned-drug-mdma)