---
title: "ആർദ്രം ജനകീയം ക്യാമ്പെയിൻ നടത്തി"
english_title: "Ardram janakeeyam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13195/ardram-janakeeyam"
published_at: "2021-11-28T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a2dbb98ba6e_PicsArt_11-28-07.00.22.jpg"
keywords: []
---

# ആർദ്രം ജനകീയം ക്യാമ്പെയിൻ നടത്തി

> **Lead Summary:** കീഴ്പ്പള്ളി :ആറളം ഗ്രാമ പഞ്ചായത്തിന്റെയും കീഴ്പ്പള്ളി സി.എച്ച്.സിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.

## Article Content

കീഴ്പ്പള്ളി :ആറളം ഗ്രാമ പഞ്ചായത്തിന്റെയും കീഴ്പ്പള്ളി സി.എച്ച്.സിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ആറളം പഞ്ചായത്ത് പ്രസിഡൻ്റ് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു.

ക്യാമ്പിൽ ഫിസിഷ്യൻ, സർജൻ, ത്വക്ക് , നെഞ്ച് രോഗം, ദന്തൽ വിഭാഗം എന്നിവയിലെ വിദഗ്ദ്ധരായ ഡോക്ടർമാർ പങ്കെടുത്തു.

ഇ.സി.ജി, കൊളസ്ട്രോൾ, ഷുഗർ, ബി.പി എന്നിവയുടെ സൗജന്യപരിശോധനയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13195/ardram-janakeeyam)