---
title: "ഇരിട്ടി എസ്എൻഡിപി യൂണിയൻ ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു  "
english_title: "E shram registration camp by iritty sndp union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13197/e-shram-registration-camp-by-iritty-sndp-union"
published_at: "2021-11-28T07:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a2df149c131_PicsArt_11-28-07.14.39.jpg"
keywords: []
---

# ഇരിട്ടി എസ്എൻഡിപി യൂണിയൻ ഇ ശ്രം രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു  

> **Lead Summary:** ഇരിട്ടി : അസംഘടിത മേഖലയിലെ തൊഴിലാളികളു ടെ രജിസ്ട്രേഷന്റെ ഭാഗമായി ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി ശ്രീനാരായണ പ്രാർത്ഥനാ ഹാളിൽ വച്ച് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

## Article Content

ഇരിട്ടി : അസംഘടിത മേഖലയിലെ തൊഴിലാളികളു ടെ രജിസ്ട്രേഷന്റെ ഭാഗമായി ഇരിട്ടി എസ്എൻഡിപി യൂണിയന്റെ ആഭിമുഖ്യത്തിൽ ഇരിട്ടി ശ്രീനാരായണ പ്രാർത്ഥനാ ഹാളിൽ വച്ച് രജിസ്ട്രേഷൻ ക്യാമ്പ് നടത്തി.

നിരവധി തൊഴിലാളികൾ രജിസ്ട്രേഷൻ നടത്തി. ഈ ശ്രം കാർഡ് വിതരണ ത്തിന്റെ ഉദ്ഘാടനം ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. വി. അ ജി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി പി. എൻ. ബാബു അധ്യക്ഷത വഹിച്ചു. കെ. കെ. സോമൻ, പി.ജി. രാമകൃഷ്ണൻ, നിർമല അനിരുദ്ധൻ, ഓമന വിശ്വംഭരൻ, യു.എസ്. അഭിലാഷ്, അനൂപ് പനയ്ക്കൽ, അജിത്ത് എടക്കാനം, ബിന്ദു ദിനേശ് എന്നിവർ രജിസ്ട്രേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

യൂണിയന്റെ കീഴിൽ വിവിധ എസ്എൻഡിപി ശാഖകൾ കേന്ദ്രീകരിച്ചു രജിസ്ട്രേഷൻ ക്യാമ്പുകൾ അടുത്ത ദിവസങ്ങളിൽ നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13197/e-shram-registration-camp-by-iritty-sndp-union)