---
title: "#loans | സർക്കാർ ഉദ്യോഗസ്ഥർക്ക് വായ്പ"
english_title: "#Loans to #Govt"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/131993/loans-to-govt"
published_at: "2023-07-20T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8c95e63e8e_images_-_2023-04-11T095237.850.jpeg"
keywords: []
---

# #loans | സർക്കാർ ഉദ്യോഗസ്ഥർക്ക് വായ്പ

> **Lead Summary:** സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നടപ്പാക്കുന്ന വ്യക്തിഗത വായ്പാ പദ്ധതിയിലേക്ക് ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് നടപ്പാക്കുന്ന വ്യക്തിഗത വായ്പാ പദ്ധതിയിലേക്ക് ജില്ലയിലെ സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

വായ്പ പരമാവധി നാല് ലക്ഷം രൂപ. അപേക്ഷകർ വിരമിക്കാൻ ഏറ്റവും ചുരുങ്ങിയത് ആറ് വർഷം സർവീസ് ബാക്കിയുള്ളവരായിരിക്കണം. പലിശ നിരക്ക് 10 ശതമാനം. തുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം.

താൽപര്യമുള്ളവർ അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി എ കെ ജി ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/131993/loans-to-govt)