---
title: "#kelakam | കേളകത്ത് ചായങ്ങൾ കൊണ്ട് വിസ്മയം തീർത്ത് ഒരു 7 വയസ്സുകാരൻ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132028/kelakam"
published_at: "2023-07-20T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8dc864039c_Screenshot_2023-07-20-12-33-58-68_7352322957d4404136654ef4adb64504.jpg"
keywords: []
---

# #kelakam | കേളകത്ത് ചായങ്ങൾ കൊണ്ട് വിസ്മയം തീർത്ത് ഒരു 7 വയസ്സുകാരൻ

> **Lead Summary:** **കേളകം**: ചായങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരുപാട് വാർത്തകൾ മലയോരത്ത് നിന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ 7 വയസ്സുകാരൻ ഡിയോ ജോണിന്റെ ചിത്രശേഖരം വ്യത്യസ്തമാവുകയാണ്.

## Article Content

**കേളകം**: ചായങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന ഒരുപാട് വാർത്തകൾ മലയോരത്ത് നിന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ 7 വയസ്സുകാരൻ ഡിയോ ജോണിന്റെ ചിത്രശേഖരം വ്യത്യസ്തമാവുകയാണ്.

കുഞ്ഞ് ഡിയോ, കൂട്ടുന്ന ചായങ്ങൾ തന്റെ ചുറ്റും കാണുന്ന കാഴ്ചകളാണ്. സ്കൂൾ യാത്രയിൽ കണ്ട പോലീസുകാരൻ, കൊട്ടിയൂർ ഉത്സവത്തിന് കണ്ട ആന, പള്ളിപ്പെരുന്നാളിന് കണ്ട പുണ്യാളന്റെ രൂപം, എന്നിവയെല്ലാം ഡിയോ ജോൺ എന്ന രണ്ടാം ക്ലാസ്സുകാരന്റെ ചിത്രശേഖരത്തിലെ താളുകളാണ്.

മുൻപിൽ എത്തുന്ന ആളുകളുടെ രൂപം നിമിഷ നേരം കൊണ്ട് ഡിയോ ചിത്രക്കടലാസിലേക്ക് പകർത്തുന്നു. 2 വയസ്സു മുതലാണ് ചിത്രങ്ങൾ വരച്ച് തുടങ്ങിയത് ഇതു വരെ എത്ര ചിത്രങ്ങൾ പൂർത്തിയാക്കി എന്നതിന് കണക്കില്ല അമ്മ നിഷ ജോബി പറയുന്നു.

ഈ വർഷത്തെ അംഗൺവാടി പ്രവേശനോത്സവത്തിന് നാനാനിപൊയിൽ അംഗൺവാടിയിൽ പ്രദർശിപ്പിച്ച ചിത്രങ്ങൾ എല്ലാം ഡിയോയുടെ ചായങ്ങൾ പതിപ്പിച്ചവയാണ്.

സ്കൂൾ തലത്തിലും, മറ്റ് സംഘടനകളുടെ നേതൃത്വത്തിലും നടത്തിയ ചിത്രരചന മത്സരങ്ങളിൽ ഇതിനോടകം ഈ 7 വയസ്സുകാരൻ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കി കഴിഞ്ഞു. നാനാനിപൊയ്ക സ്വദേശികളായ പാലിയത്തിൽ ജോബി, നിഷ ദമ്പതികളുടെ മകനാണ് ഡിയോ. ഡിഗ്ന ജോൺ ഏക സഹോദരിയാണ്.

വലുതാകുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് പടംവരക്കാരൻ ആകണം എന്ന നിഷ്കളങ്കമായ മറുപടിക്ക് ഒപ്പം നമ്മുക്കും നിൽക്കാം, ആശംസകൾ നേരാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132028/kelakam)