---
title: "#peruvalamparamb | പെരുവളത്ത് പറമ്പ് - ബ്ലാത്തൂർ റോഡ് തകർന്നു: ഗതാഗതം ദുഷ്ക്കരമായി"
english_title: "Peruvalam Paramb Petrol Pump"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132037/peruvalam-paramb-petrol-pump"
published_at: "2023-07-20T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8e45038b78_Screenshot_2023-07-20-12-49-25-26_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #peruvalamparamb | പെരുവളത്ത് പറമ്പ് - ബ്ലാത്തൂർ റോഡ് തകർന്നു: ഗതാഗതം ദുഷ്ക്കരമായി

> **Lead Summary:** **ഇരിക്കൂർ**: പടിയൂർ കല്യാട് പഞ്ചായത്തിനെയും ഇരിക്കൂർ പഞ്ചായത്തിനെയും ഇരിക്കൂർ-മട്ടന്നൂർ അസംബ്ലി മണ്ഡലങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരുവളത്ത് പറമ്പ് പെട്രോൾ പമ്പ് ബ്ലാത്തൂർ ടൗണിലെത്തുന്നറോഡ് പാടെ തകർന്ന് ഗതാഗതയോഗ്യമല്ലാതായി.

## Article Content

**ഇരിക്കൂർ**: പടിയൂർ കല്യാട് പഞ്ചായത്തിനെയും ഇരിക്കൂർ പഞ്ചായത്തിനെയും ഇരിക്കൂർ-മട്ടന്നൂർ അസംബ്ലി മണ്ഡലങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരുവളത്ത് പറമ്പ് പെട്രോൾ പമ്പ് ബ്ലാത്തൂർ ടൗണിലെത്തുന്നറോഡ് പാടെ തകർന്ന് ഗതാഗതയോഗ്യമല്ലാതായി.

ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാന പാതയിൽ നിന്ന് തുടങ്ങുന്ന റോഡിൽ മൂന്ന് കിലോമീറ്ററോളം ദൂരമാണ് പാടെ തകർത്തത്. ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്താൽ പണിത റോഡിൻ്റെ ഇരുഭാഗത്തും ഇരുനൂറിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

അമ്പലങ്ങളും പള്ളികളും മദ്രസയും ചർച്ചും അംഗണവാടികളും സാംസ്കാരിക കേന്ദ്രo അടക്കം നിരവധി സ്ഥാപനങ്ങളും റോഡിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ഉരുളിക്കുണ്ട് വെള്ളച്ചാട്ടവും ബ്ലാത്തൂർ വയലും ഇവിടെയാണ്.

ഈ റോഡിലൂടെയുള്ള വാഹന ഗതാഗതവും കാൽനടയാത്രയും ദുസ്സഹമായിരിക്കയാണ്.ദിവസവും നൂറുക്കണക്കിന് നാട്ടുകാരും സ്ക്കൂൾ മദ്രസ, കോളജ് വിദ്യാർത്ഥികളും നിരവധി വാഹനങ്ങളും ഇതുവഴി പോവുന്നുണ്ട്.

കാലവർഷത്തിൽ കുഴികൾ വെള്ളം നിറയുന്നതിനാൽ ആഴം അറിയാതെ വാഹനങ്ങൾ മറിയാറുണ്ട്. മിക്ക സ്ഥലങ്ങളിലും ടാർ ചെയ്ത കരിങ്കല്ലുകൾ ഇളകി തെറിച്ച് കുണ്ടും കുഴികളുമായി മാറിയിരിക്കയാണ്.

വാഹനങ്ങൾ പോവുമ്പോൾ കരിങ്കല്ല് തെറിച്ചുള്ള അപകടങ്ങളും പതിവാണ്. 10വർഷം മുമ്പാണ് ഈ റോഡിൽ അറ്റകുറ്റപ്പണി നടത്തിയത്. അധികൃതർ ഈ റോഡിനോടുകാണിക്കുന്ന അവഗണനയിൽ പ്രദേശവാസികൾക്ക് ശക്തിയായ പ്രതിഷേധമുണ്ട്.

അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ മുഖ്യ ആവശ്യം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132037/peruvalam-paramb-petrol-pump)