---
title: "ലോകത്ത് ഒമിക്രോൺ ജാഗ്രത; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും "
english_title: "Mann ki baat today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13204/man-ki-bath-today"
published_at: "2021-11-28T08:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a2eb9832a93_images - 2021-11-28T080805.816.jpeg"
keywords: []
---

# ലോകത്ത് ഒമിക്രോൺ ജാഗ്രത; പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും 

> **Lead Summary:**  ന്യൂഡൽഹി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധനചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും.ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മന്‍ കി ബാത്തില്‍ പ്രതിപാദിക്കുക. രാജ്യത്ത് കൊവിഡ് ജാഗ്രതകൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.

## Article Content

 ന്യൂഡൽഹി: മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധനചെയ്യും. ഒമിക്രോണ്‍ വകഭേദം വെല്ലുവിളി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്ക് പ്രധാന്യമേറും.ലോകത്ത് ഒമിക്രോണ്‍ വകഭേദം ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ചാകും പ്രധാനമായും മോദി മന്‍ കി ബാത്തില്‍ പ്രതിപാദിക്കുക. രാജ്യത്ത് കൊവിഡ് ജാഗ്രതകൈവിടരുതെന്ന സന്ദേശം പ്രധാനമന്ത്രി നല്‍കുമെന്നാണ് പ്രതീക്ഷ.

പുതിയ കൊവിഡ് വകഭേദത്തില്‍ പരിഭ്രാന്ത്രി വേണ്ടെന്ന് ഐസിഎംആര്‍ അറിയിച്ചു,ജാഗ്രത തുടര്‍ന്നാല്‍ മതി.അതിതീവ്ര വ്യാപനത്തിനുള്ള തെളിവുകള്‍ ഇതുവരെയില്ലവാക്സിനേഷന്‍ നടപടിയെ പുതിയസാഹചര്യം ബാധിക്കരുത് എന്നും ഐസിഎംആര്‍.ചില രാജ്യങ്ങളില്‍ നിന്നുള്ള വിമാനസര്‍വ്വീസുകള്‍ക്ക് ഇന്ത്യ നിയന്ത്രണം തുടര്‍ന്നേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13204/man-ki-bath-today)