---
title: "#arrested | അമ്പത്തി രണ്ട് കിലോ ചന്ദന മുട്ടികളുമായി യുവാവ് അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132042/arrested"
published_at: "2023-07-20T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8e43229d3a_Picsart_23-07-20_13-06-55-739.jpg"
keywords: []
---

# #arrested | അമ്പത്തി രണ്ട് കിലോ ചന്ദന മുട്ടികളുമായി യുവാവ് അറസ്റ്റിൽ 

> **Lead Summary:** **തളിപ്പറമ്പ**: അമ്പത്തി രണ്ട് കിലോ ചന്ദന മുട്ടികളുമായി യുവാവിനെ തളിപ്പറമ്പ് പൊലിസ് പിടികൂടി. തളിപ്പറമ്പ കുറ്റിയേരി, പെരുമ്പാറ സ്വദേശി എ.ഷറഫുദ്ദിനെയാണ് കൂവേരി ഞണ്ടുമ്പലത്ത് വച്ച് പിടിക്കൂടിയത്.

## Article Content

**തളിപ്പറമ്പ**: അമ്പത്തി രണ്ട് കിലോ ചന്ദന മുട്ടികളുമായി യുവാവിനെ തളിപ്പറമ്പ് പൊലിസ് പിടികൂടി. തളിപ്പറമ്പ കുറ്റിയേരി, പെരുമ്പാറ സ്വദേശി എ.ഷറഫുദ്ദിനെയാണ് കൂവേരി ഞണ്ടുമ്പലത്ത് വച്ച് പിടിക്കൂടിയത്.

ചന്ദനമരം മുറിച്ച് വിൽപ്പന നടത്തുന്നതിനു വേണ്ടി ചെത്തിമിനുക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐ ഇ.ടി സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഷറഫുദ്ദീൻ പിടിയിലായത്.

ചെത്തിമിനുക്കാത്ത മുട്ടികൾ ഉൾപ്പെടെ 52 കിലോഗ്രാം ചന്ദന മുട്ടികളും ചന്ദനം മുറിക്കാൻ ഉപയോഗിച്ച വാളും ചെത്താൻ ഉപയോഗിച്ച കത്തിവാളും പൊലിസ് പിടിച്ചെടുത്തു.

എ.എസ്.ഐ രതീഷ് സീനിയർ സി.പി.ഒ മാരായ പ്രമോദ്, ഉത്തമൻ, അരുൺകുമാർ എന്നിവരും പൊലിസ് സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ വനം വകുപ്പിന് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132042/arrested)