---
title: "#abduljalil | ചെങ്ങളായി പഞ്ചായത്തിലെ അബ്ദുൽ ജലീൽ കരിയിലിന്റെ വീട്ടിൽ മോഷണം"
english_title: "Theft at the house of Abdul Jalil Karil in Chemagali Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/132060/theft-at-the-house-of-abdul-jalil-karil-in-chemagali-panchayat"
published_at: "2023-07-20T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8ecc79ff3c_Screenshot_2023-07-20-13-31-21-91_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #abduljalil | ചെങ്ങളായി പഞ്ചായത്തിലെ അബ്ദുൽ ജലീൽ കരിയിലിന്റെ വീട്ടിൽ മോഷണം

> **Lead Summary:** **ചെങ്ങളായി**: പഞ്ചായത്തിലെ ചുഴലി പൊള്ളയാട് അബ്ദുൽ ജലീൽ കരിയിലിന്റെ വീട്ടിൽ മോഷണം നടന്നു. ആഴ്ചകൾക്ക് മുൻപാണ് അബ്ദുൽ ജലീലും കുടുംബവും ഗൾഫിൽ പോയിരുന്നു.

## Article Content

**ചെങ്ങളായി**: പഞ്ചായത്തിലെ ചുഴലി പൊള്ളയാട് അബ്ദുൽ ജലീൽ കരിയിലിന്റെ വീട്ടിൽ മോഷണം നടന്നു. ആഴ്ചകൾക്ക് മുൻപാണ് അബ്ദുൽ ജലീലും കുടുംബവും ഗൾഫിൽ പോയിരുന്നു.

വീട് പൂട്ടിയിരുന്നു. വീട് വൃത്തിയാക്കുന്നതിനായി ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീടിന്റെ പുറകുവശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്.

അമ്പതിനായിരം രൂപയാണ് വീട്ടിൽ നിന്നും മോഷണം പോയത്. ശ്രീകണ്ടാപുരം പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/132060/theft-at-the-house-of-abdul-jalil-karil-in-chemagali-panchayat)